കേഫാക് ഗ്രാന്‍ഡ് സോക്കര്‍ ലീഗ് : മാക്കിനും മലപ്പുറത്തിനും ഫഹാഹീലിനും വിജയം
Tuesday, November 4, 2014 10:10 AM IST
കുവൈറ്റ് : കേഫാക് ഗ്രാന്‍ഡ് സോക്കര്‍ ലീഗില്‍ മാക് കുവൈറ്റിനും, മലപ്പുറം ബ്രദേഴ്സിനും ഫഹാഹീല്‍ ബ്രദേഴ്സിനും വിജയം.

സിയസ്കോ കുവൈറ്റിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാക് കുവൈറ്റ് പരാജയപ്പെടുത്തിയത്. സാഹിലും റഹീമും വിജയികള്‍ക്കുവേണ്ടി സ്കോര്‍ ചെയ്തു. രണ്ടാം മത്സരത്തില്‍ ബ്ളാസ്റ്റാര്‍സ് കുവൈറ്റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മലപ്പുറം ബ്രദേഴ്സ് തോല്‍പ്പിച്ചു. മലപ്പുറം ബ്രദേഴ്സിനുവേണ്ടി ഇസ്മായിലും സിനുവും ഗോളുകള്‍ നേടി. തുടര്‍ന്ന് കേരള സ്ട്രൈക്കേഴ്സിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫഹാഹീല്‍ ബ്രദേഴ്സ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. രൌദ ചാലഞ്ചേഴ്സും യംഗ് ഷൂട്ടേഴ്സും നടന്ന മത്സരം ഓരോ ഗോളുകള്‍ വഴങ്ങി സമനിലയില്‍ പിരിഞ്ഞു. മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് മാക് താരം സാഹില്‍, മലപ്പുറം ബ്രദേഴ്സ് താരം സിനു, ഫഹാഹീല്‍ ബ്രദേഴ്സ് താരം ശിഹാബ്, യംഗ് ഷൂട്ടേഴ്സ് താരം ബിജു എന്നിവര്‍ക്ക് സമ്മാനിച്ചു.

അടുത്ത വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് മിഷറഫ് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ലീഗ് മത്സരങ്ങളില്‍ സോക്കര്‍ കേരള സ്പാര്‍ക്സ് എഫ്സിയുമായും കെകെഎസ് സുറ സിഎഫ്സി സാല്‍മിയുമായും സ്റാര്‍ ലൈറ്റ് വാരിയേഴ്സ് സില്‍വര്‍ സ്റാറുമായും ചാമ്പ്യന്‍സ് എഫ്സി ബ്രദേഴ്സ് കേരളയുമായും ഏറ്റുമുട്ടും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍