ദുബായ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വാര്‍ഷികം ആഘോഷിച്ചു
Tuesday, November 4, 2014 8:54 AM IST
ദുബായ്: ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ മലങ്കര കത്തോലിക്കാ സമൂഹം വാര്‍ഷികം ആഘോഷിച്ചു. മലങ്കര കാത്തലിക്ക് കമ്യൂണിറ്റി പ്രസിഡന്റ് ബിരന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വികാരി ഫാ. മാത്യു കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍ തുണ്ടിയത്ത്, ജോര്‍ജ് സി. ചാക്കോ, ബിജു പാറപ്പുറം, പ്രദീപ് വര്‍ക്കി, തോമസ് നെടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.

വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തില്‍ സംഘ നൃത്തം, നാടകം, സ്കിറ്റ്, മാര്‍ഗംകളി തുടങ്ങിയ വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും വാര്‍ഷികത്തിന്റെ ഭാഗമായി നടന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള