ജെസിസി വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ദാന ചടങ്ങ് നടന്നു
Tuesday, November 4, 2014 8:52 AM IST
കുവൈറ്റ്: ജനത കള്‍ച്ചറല്‍ സെന്ററിന്റെ (ജെസിസി)വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ദാന ചടങ്ങ് നടന്നു. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്റ് ജനത ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ ചടങ്ങില്‍ സംസാരിച്ചു.

ആശയം പ്രകടിപ്പിക്കാനുള്ള ഉത്തമഭാഷ മാതൃഭാഷയാണെന്നും ഇംഗ്ളീഷാണ് എല്ലാം തികഞ്ഞതെന്ന തെറ്റിദ്ധാരണ ഒഴിവാക്കേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു. സംസ്കാരം കരുപിടിപ്പിക്കേണ്ടത് ആശയവിനിമയത്തിലൂടെയാണ്. അതിന് ഏറ്റവും ഫലപ്രദം മാതൃഭാഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് സഫീര്‍ പി. ഹാരിസ് അധ്യക്ഷത വഹിച്ചു. അവാര്‍ഡ് സാഹിത്യകാരന്‍ സി.രാധാകൃഷ്ണനു വേണ്ടി ഡേവിഡ് ഏറ്റുവാങ്ങി. കെപിസിസി ജനറല്‍ സെക്രട്ടറി ടി.സിദ്ദീഖ്, അബ്ദുള്‍ വഹാബ്, ഷറഫുദ്ദീന്‍ കണ്ണേത്ത്, വര്‍ഗീസ് പുതുക്കുളങ്ങര, തോമസ് മാത്യു കടവില്‍, ഹംസ പയ്യന്നൂര്‍, അയൂബ് കീച്ചേരി, മണി പാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാരിക്കേച്ചര്‍ രചനയില്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ സ്ഥാനം നേടിയ ജോണാര്‍ട്, കേരള സംഗീത നാടക അക്കാഡമി പുരസ്കാരം നേടിയ ബാബു ചാക്കോള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍