നൂറുകണക്കിന് മലയാളികള്‍ കുവൈറ്റില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്
Tuesday, November 4, 2014 8:50 AM IST
കുവൈറ്റ്: കൊച്ചിയിലെ ജെ.കെ ഏജന്‍സി മുഖേന കുവൈറ്റിലെ സ്വകാര്യ കമ്പനിയില്‍ ജോലിതേടിയെത്തിയ മലയാളികളാണ് തട്ടിപ്പിനിരയായത്. തിരിച്ച് നാട്ടിലെത്തിയ കണ്ണൂര്‍ കൂടാളി സ്വദേശി വിജേഷാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.

വിജേഷ് ഉള്‍പ്പെടെയുള്ളവര്‍ ജോലിക്കായി എത്തിയത്. മൂന്നു മാസത്തിനുശേഷം മാത്രമേ ജോലി ലഭിക്കുകയുള്ളൂ എന്ന് പറഞ്ഞു കമ്പനി ചില രേഖകളില്‍ ഒപ്പിട്ട് വാങ്ങി. എന്നാല്‍ വഞ്ചിക്കപ്പെടുന്നുണ്െടന്ന് മനസിലാക്കിയ വിജേഷ് ഒപ്പിടാന്‍ തയാറായില്ല. വീസ കൈവശം ഉണ്ടായിരുന്നതിനാല്‍ സുഹൃത്തിനോട് പണം കടം വാങ്ങി കുവൈറ്റില്‍ എത്തി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രക്ഷപെടുകയായിരുന്നു. നാട്ടിലേക്ക് ബന്ധപ്പെടാന്‍ പോലും കഴിയാതെ നൂറോളം മലയാളികളാണ് ജോലി സ്ഥലത്തെ ക്യാമ്പില്‍ കഷ്ട്ടപ്പെടുന്നതെന്ന് വിജേഷ് പറയുന്നു. കുവൈറ്റിലെ മെഹബുല്ലയില്‍ കുടുങ്ങി കിടക്കുന്നവരില്‍ എറെയും ഏറണാകുളം, ആലുവ മേഖലയില്‍നിന്നുള്ളവരാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍