സമസ്ത ബഹ്റിന്‍ മുഹറം ഏകദിന ക്യാമ്പ് നവംബര്‍ നാലിന്
Tuesday, November 4, 2014 8:48 AM IST
ബഹ്റിന്‍: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്റിന്‍ മുഹറം മാസത്തോടനുബന്ധിച്ച് വര്‍ഷം തോറും നടത്തിവരാറുള്ള ഏകദിന ക്യാമ്പ് ഇന്ന് മനാമ മദ്രസാ ഓഡിറ്റോറിയത്തില്‍ നടക്കും.

രാവിലെ 9.30ന് ഹാഫിള്‍ ഷറഫുദ്ദീന്‍ മൌലവിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിക്കുന്ന ക്യാമ്പിന്റെ ആദ്യ സെഷനില്‍ സമസ്ത ബഹ്റിന്‍ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ 'ഹിജ്റ ചരിത്രവും സന്ദേശവും' എന്ന വിഷയത്തില്‍ ക്ളാസെടുക്കും. ളുഹ്റ് നിസ്കാരാനന്തരം നടക്കുന്ന രണ്ടാം സെഷനില്‍ 'ഖുര്‍ആ3 നിത്യ നൂതന ഗ്രന്ഥം' എന്ന പ്രമേയത്തില്‍ സമസ്ത ബഹ്റിന്‍ കോഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി ക്ളാസെടുക്കും.

വൈകുന്നേരം 3.30ന് നടക്കുന്ന മജ്ലിസുന്നൂര്‍ പ്രാര്‍ഥനാ സംഗമത്തില്‍ മൂസ മൌലവി വണ്ടൂര്‍ ഉദ്ബോധന പ്രസംഗം നടത്തും.