'ജീവിതം സംശുദ്ധീകരിക്കുക'
Tuesday, November 4, 2014 8:47 AM IST
ലൈല അഫ്ലാജ്: പ്രവാസികളായ നാം ജീവിതത്തില്‍ ഇസ്ലാമിക മൂല്യങ്ങളെ മുറുകെ പിടിക്കുകയും ചിട്ടയോടെയുള്ള ജീവിതം നയിക്കുകയും ചെയ്യണമെന്ന് റിയാസ് അലി ഹുദവി അഭിപ്രായപ്പെട്ടു. എസ്കെഐസി ലൈലാ അഫ്ലാജ് യൂണിറ്റ് പ്രവാസിയും ജീവിതവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അഷ്റഫ് ദാരിമി അധ്യക്ഷത വഹിച്ചു. മുഹമ്മദ് രാജ ഉദ്ഘാടനം നിര്‍വഹിച്ചു. ജാബിര്‍, റസാഖ്, മരക്കാര്‍, റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍