മാര്‍ത്തോമ സഭ നവംബര്‍ രണ്ട് സണ്‍ഡേ സ്കൂള്‍ ദിനമായി ആചരിച്ചു
Monday, November 3, 2014 7:50 AM IST
ഡാളസ്: മാര്‍ത്തോമ സഭ നവംബര്‍ രണ്ട് (ഞായര്‍) ലോക വ്യാപകമായി സണ്‍ഡേ സ്കൂള്‍ ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും വിശുദ്ധ കുര്‍ബാന ശുശ്രൂഷയില്‍ റവ. ഒ.സി കുര്യനോടൊപ്പം നേതൃത്വം നല്‍കി.

സണ്‍ഡേ സ്കൂളിന്റെ ആരംഭവും സണ്‍ഡേ സ്കൂളിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനത്തെപ്പറ്റിയും സണ്‍ഡേ സ്കൂള്‍ സൂപ്രണ്ട് തോമസ് ഈശോ പ്രസ്താവന നടത്തി.

ആരാധന മധ്യേ വചന ശുശ്രൂഷ പ്രിന്‍സി വര്‍ഗീസ് നടത്തി. ക്രമമായ സണ്‍ഡേ സ്കൂള്‍ പഠനത്തിലൂടെ ശ്രേഷ്ടമായ ഭാവി ജീവിതങ്ങള കെട്ടിപ്പെടുത്തുവാനാകുമെന്നു പ്രിന്‍സിയുടെ പ്രസംഗത്തിലൂടെ ഉദ്ബോധിപ്പിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ