മന്ത്രവാദ അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ നിര്‍മാണം; സര്‍ക്കാര്‍ നീക്ക ത്തിന് പിന്തുണ
Monday, November 3, 2014 7:48 AM IST
കുവൈറ്റ്: അന്ധവിശ്വാസ ദുരാചാരങ്ങളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുവാനും നവോഥാനത്തിന്റെ വീണ്െടടുപ്പിനും മത-ജാതി-വിഭാഗീയത ചിന്തകള്‍ക്കതീതമായ കൂട്ടായ്മ ഉണ്ടാക്കണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര സമ്പൂര്‍ണ ജനറല്‍ ബോഡി യോഗം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര മോഡലില്‍ അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവരാനുള്ള നീക്കത്തെ ഐഐസിയുടെ ജനറല്‍ ബോഡി യോഗം സ്വാഗതം ചെയ്യുകയും പ്രബുദ്ധരായ കേരളീയ സമൂഹ ത്തിന്റെ ധാര്‍മിക പിന്തുണ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.

മന്ത്രവാദത്തിന്റെയും മറ്റ് അന്ധവിശ്വാസത്തിന്റെയും ഫലമായി കൊലപാതകങ്ങളും സാമ്പത്തിക ലൈംഗിക ചൂഷണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മാണത്തെകുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സാമൂഹ്യ തിന്മകളുടെ ഫലമായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യം സര്‍ക്കാര്‍ പഠിച്ചുവരികയാണ്. നിയമ നിര്‍മാണമെന്ന ആവശ്യത്തിന്മേല്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ചശേഷം തുടര്‍ നടപടികള്‍ കൈകൊള്ളുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അറിയിച്ചിട്ടുണ്ട്.

ഐഎസ്എം സംസ്ഥാന കമ്മിറ്റി അന്ധവിശ്വാസ നിര്‍മാര്‍ജനത്തിന് നിയമനിര്‍മാണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടി പ്പിക്കുകയും ബഹുജനങ്ങളില്‍ നിന്ന് ശേഖരിച്ച ഒപ്പുകളും നിയമത്തിന്റെ കരടും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ന്യൂനപക്ഷ ക്ഷേമ മന്ത്രിക്കും കൈമാറിയിരുന്നു.

വരും തലമുറക്ക് നന്മ സമ്മാനിക്കാനായി സംസ്ഥാനത്ത് നടമാടുന്ന തിന്മകള്‍ക്കെതിരെ സമൂഹം ഒറ്റകെട്ടായി പ്രതികരിക്കുകയും ബോധവത്കരിക്കുകയും ചെയ്യണമെന്ന് ഐഐസി യോഗം ആവശ്യപ്പെട്ടു.

കേന്ദ്ര ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് അരിപ്ര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, ചെയര്‍മാന്‍ എ.ടി മുഹമ്മദ്, അബ്ദുള്‍ അസീസ് സലഫി, സയിദ് അബ്ദുറഹ്മാന്‍, വി.എ മൊയ്തുണ്ണി, ഹൈദര്‍ പാഴേരി, പി.വി അബ്ദുല്‍ വഹാബ്, ഷരീഫ് ചെമ്മണൂര്‍, മനാഫ് മാത്തോട്ടം, ഹാരിസ് മങ്കട, ഫൈസല്‍ കല്ലരക്കല്‍, മുസ്തഫ ഒട്ടുമ്മല്‍, ലുഖ്മാന്‍, സഅദ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍