ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന് കീഴില്‍ സേവനമനുഷ്ഠിച്ച വോളന്റിയര്‍മാര്‍ക്ക് സ്വീകരണം നല്‍കി
Monday, November 3, 2014 7:47 AM IST
ജിദ്ദ: ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിനുകീഴില്‍ സേവനമനുഷ്ഠിച്ച വോളന്റിയര്‍മാര്‍ക്ക് സ്വീകരണം നല്‍കി. ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വോളന്റിയര്‍ സ്വീകരണ സംഗമത്തില്‍ ഫോറം ചെയര്‍മാന്‍ അബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. പ്രയാസങ്ങളെല്ലാം അവഗണിച്ച് വോളന്റിയര്‍മാര്‍ നടത്തിയ നിസ്വാര്‍ഥമായ സേവനം മരണാനന്തര ജീവിതത്തില്‍ നമുക്കൊരു മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

വെല്‍ഫെയര്‍ ഫോറം ആക്ടിംഗ് സെക്രട്ടറി ഷാനവാസ് അഞ്ചച്ചവിടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ അബ്ദുറഹ്മാന്‍ വണ്ടൂര്‍ ആമുഖ പ്രഭാഷണം നടത്തി. വെല്‍ഫെയര്‍ ഫോറവുമായി സഹകരിച്ചവര്‍ക്ക് ട്രഷറര്‍ നന്ദി പറഞ്ഞു. ജനറല്‍ ക്യാപ്റ്റന്‍ മുസ്തഫ ചെമ്പന്‍, നാസര്‍ ചാവക്കാട്, അന്‍വര്‍ വടക്കാങ്ങര, മൊയ്തീന്‍കുട്ടി മാളിയേക്കല്‍, ദിലീപ് താമരക്കുളം, അബ്ദുറബ്, അബ്ദുള്ളക്കുട്ടി, സുള്‍ഫീക്കര്‍ ഒതായി, മുംതാസ് അഹമ്മദ്, എന്‍.പി അബൂബക്കര്‍, മനാഫ്, അബ്ദുള്‍ കബീര്‍, ഇസ്ഹാക്ക് ഒതായി, അസ്ഹബ് വര്‍ക്കല, മുഹമ്മദലി കോട്ട തുടങ്ങിയവര്‍ പ്രസംഗിച്ചു.

വോളന്റിയര്‍മാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കൂടുതല്‍ മികച്ച സേവനം നടത്താന്‍ ഈ വര്‍ഷം സാധിച്ചതായി വോളന്റിയര്‍മാര്‍ അഭിപ്രായപ്പെട്ടു. കെ.ടി റിയാസ്, അന്‍ഷാദ് മാസ്റര്‍, ജാഫറലി പാലക്കോട്, മുസ്തഫ പെരുവള്ളൂര്‍, സഹീര്‍ മാഞ്ഞാലി, നഷ്രിഫ് തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

അബ്ദുള്‍ റഷീദ് ഖിറാഅത്ത് നടത്തി. സഹല്‍ തങ്ങള്‍ സ്വാഗതവും ഇസ്മായില്‍ താഹ നന്ദിയും പറഞ്ഞു.