പുതു തലമുറയുടെ വൈജ്ഞാനിക വളര്‍ച്ചക്ക് പ്രചോദനമേകി 'ഇസ്കോണ്‍' സമാപിച്ചു
Monday, November 3, 2014 7:47 AM IST
കുവൈറ്റ് സിറ്റി: അനുദിനം മാറ്റങ്ങള്‍ സംജാതമായിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തില്‍ കാലിടറാതെ മുന്നേറാന്‍ വിദ്യാര്‍ഥികള്‍ക്ക് വൈജ്ഞാനിക വളര്‍ച്ചയും ദൈവികബോധവും അനിവാര്യമാണെന്ന തിരിച്ചറിവ് പകര്‍ന്നു നല്‍കി കുവൈറ്റ് കേരള ഇസ്ലാഹി സെന്ററും അതിന്റെ വിദ്യാര്‍ഥി വിഭാഗമായ കിസ്മും സംയുക്തമായി കുവൈറ്റ് ഗ്രാന്‍ഡ് മസ്ജില്‍ സംഘടിപ്പിച്ച മൂന്നാമത് ഇസ് ലാമിക് സ്റുഡന്റ്സ് കോണ്‍ഫറന്‍സ് (ഇസ്കോണ്‍ 2014) സമാപിച്ചു.

ജീവിത സൌകര്യങ്ങലുടെ ഉയര്‍ച്ചയും ഇലക്ട്രോണിക് ഉപകരണങ്ങളുടെ വേലിയേറ്റവും കുരുന്നു മനസുകള്‍ മലിനമാക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുവെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. തീവ്രവാദ ചിന്തകള്‍ കുഞ്ഞുഹൃദയങ്ങളില്‍ കുത്തിവയ്ക്കാന് ശ്രമിക്കുന്നത് രാജ്യത്തോട് മാത്രമല്ല, സമാധാനത്തിന്റെ മതമായ ഇസ്ലാമിനോടുള്ള ദ്രോഹവും വഞ്ചനയുമാണ്. മാതാപിതാക്കളോടും ബന്ധുക്കളോടും കടമകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമല്ല ജീവിതത്തില്‍ വിജയിക്കാനാവൂ. ഖുര്‍ആനിന്റെ തണലില്‍ ജീവിച്ചു തുടങ്ങുന്നവര്‍ക്ക് സഹജീവികളുടെയും സഹപാഠികളുടെയും വേദന കണ്ടില്ലെന്ന് നടക്കാന്‍ കഴിയില്ല. വരുംതലമുറ മൂല്യബോധമുള്ളവരായി തീരാന്‍ പാഠ്യപദ്ധതിയില്‍ മത ധാര്‍മിക പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

ഷമീര് അലി എകരൂലിന്റെ ഹലാവത്തുല് ഖുര്ആനോടെ ആരംഭിച്ച പരിപാടിക്ക് കിസ്മ് പ്രസിഡന്റ് പി.എന്‍.അബ്ദുറഹ്മാന് അബ്ദുള്‍ ലത്തീഫ് സ്വാഗതമാശംസിച്ചു. 'അറിവ് സമാധാനത്തിന്' എന്ന പ്രമേയത്തില്‍ നടത്തിയ ഇസ്കോണ്‍ വര്‍ക്ഷോപ്പ് ഇന്ത്യന്‍ എമ്പസി സെക്കന്‍ഡ് സെക്രട്ടറി (പൊളിറ്റിക്കല്‍) ഡോ.സുശീല്‍ കുമാര് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയര്‍മാന്‍ പി.എന്‍.അബ്ദുള്‍ ലത്തീഫ് മദനി, യുഎഇ ഇസ് ലാഹി സെന്റര്‍ പ്രതിനിധികളായ അഷ്റഫ് അബൂബക്കര്‍, മുഹമ്മദ് ഷരീഫ് ഏലാങ്കോട്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.പി.അബ്ദുള്‍ അസീസ്, ഇസ്കോണ്‍ കണ്‍വീനര്‍ മുഹമ്മദ് അസ്ലം കാപ്പാട്, കിസ്മ ജനറല്‍ സെക്രട്ടറി നിമില്‍ ഇസ്മായില്‍ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു.

ഒന്നാം സെഷനില്‍ അര്‍ഷദ് ഖാന് ദുബായ് 'ജൃീൌറ ീ യല മ ങൌഹെശാ' എന്ന വിഷയവും സ്വര്‍ഗത്തിലേക്കുള്ള വഴി ഹാരിസ് ബിന് സലീമും അവതരിപ്പിച്ചു.

ക്വിസ് മത്സരത്തിന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സുനാശ് ഷുക്കൂര്‍ നേതൃത്വം നല്‍കി. വര്‍ക്ഷോപ്പിലേക്ക് ഏറ്റവും കൂടുതല്‍ കുട്ടികളെ ചേര്‍ത്ത ഫഹ് മിദ സൈനുദ്ദീന്‍ (അബാസിയ), യഹ്യ അമീന്‍ (സാല്‍മിയ), അനസ് മുഹമ്മദ് അസ് ലം (അബാസിയ) എന്നീ വിദ്യാര്‍ഥികളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായി. വിദ്യാര്‍ഥികള്‍ക്ക് സാല്‍മിയ മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.പ്രശാന്ത് വസുദേവ് സമ്മാനം വിതരണം ചെയ്തു.

രണ്ടാമത്തെ സെഷനില്‍ പ്രമുഖ ട്രെെയിനറും ഫാറൂഖ് ട്രെയിനിംഗ് കോളജിലെ അസിസ്റന്റ് പ്രഫസറുമായ ജൌഹര്‍ മുനവര്‍ “ണമ്യ ീ ൌരരല” എന്ന വിഷയവും സി.എം.സാബിര്‍ നവാസ് ഇന്ത്യയിലെ മുസ്ലിം എന്ന വിഷയവും അവതരിപ്പിച്ചു. ക്വിസ് മത്സരത്തിന് പി.എന്.അബ്ദുറഹ്മാന്‍ നേതൃത്വം നല്‍കി.

മൂന്നാമത്തെ സെഷനില്‍ പേരന്റ്സ് മീറ്റില്‍ ജൌഹര്‍ മുനവര്‍ 'നമ്മുടെ മക്കള്‍' എന്ന വിഷയവും, ടീനേജ് ഗേള്‍സ് മീറ്റില്‍ ഹാരിസ് ബിന് സലീം 'തസ്കിയ' എന്ന വിഷയവും അവതരിപ്പിച്ചു. 'മീറ്റ് ദ സ്കോളേഴ്സ്' എന്ന പരിപാടിയില്‍ മുജാഹിദ് ബാലുശേരി 'അല്ലാഹുവിനെ അറിയുക' എന്ന വിഷയം അവതരിപ്പിച്ചു.

സമാപന സമ്മേളനത്തില്‍ പ്രമുഖ ഖുര്‍ആന്‍ പരിഭാഷകനും പ്രഭാഷകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ സമാപന പ്രഭാഷണം നടത്തി. ഇസ്ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് മെംബര്‍മാരായ ടി.പി.മുഹമ്മദ് അബ്ദുള്‍ അസീസ്, സക്കീര് കൊയിലാണ്ടി, അബ്ദുള്‍ ലത്തീഫ് കെ.സി, ഷാജു പൊന്നാനി എന്നിവര് പ്രസീഡിയം അലങ്കരിച്ചു. പി.എന്‍.അബ്ദുള്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ച പരിപാടിയില് സെന്റര് വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട് സ്വാഗതവും അസി. വിദ്യാഭ്യാസ സെക്രട്ടറി നജ്മല്‍ ഹംസ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍