കൊടിയത്തൂര്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
Monday, November 3, 2014 7:46 AM IST
ജിദ്ദ: ജിദ്ദയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി വടക്കുവീട്ടില്‍ ഹുസൈന്‍ (40) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാന്‍ ജിദ്ദ-മക്ക റോഡില്‍ ഒരു ട്രെയ്ലറിനു പിന്നില്‍ ഇടിച്ചാണ് അപകടം. മൃതദേഹം കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹുസൈന് ഒപ്പമുണ്ടായിരുന്ന മലയാളി ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍