ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു
Monday, November 3, 2014 5:13 AM IST
ജിദ്ദ: ഇന്ദിരാഗാന്ധിയുടെ മരിക്കാത്ത ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് ജിദ്ദയിലെ ഓ ഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അനുസ്മരണ യോഗം നടത്തി. 'ഇന്ത്യ എന്നാരു ചൊല്ലുമ്പോഴും അതിന്റെ പ്രതിധ്വനിക്കൊപ്പം ഇന്ദിര എന്ന് മുഴങ്ങും' എന്ന മായാത്ത ഓര്‍മകളുമായി തുടക്കം കുറിച്ചു കൊണ്ട് മുന്‍ പ്രസിഡന്റ് സൈദലവി പട്ടാമ്പി യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലപ്പുറം പസ്പോര്‍ട്ട് ഓഫീസും എയര്‍ ഇന്ത്യാ ഓഫീസും നിര്‍ത്തലാക്കുന്നതിലും, ഇന്ത്യന്‍ ഹാജിമാരെ സമയക്രമം പാലിക്കാതെ എയര്‍ഇന്ത്യ ബുന്ധിമുട്ടിപ്പിച്ചതിലും പ്രതിഷേധാര്‍ഹാമാണെന്ന് ജില്ലാ കമ്മറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

യോഗത്തിന് പ്രസിഡണ്ട് മുസ്തഫ തുറക്കല്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ റീജിണല്‍ കമ്മറ്റിയിലൂടെ തെരഞ്ഞെടുത്ത മുജീബ് തൃത്താല, ജിദേശ് എറകുന്നത്ത്, മുജീബ് മൂത്തേടത്ത്, ഉസ്മാന്‍ പട്ടാമ്പി എന്നിവര്‍ക്ക് പുറമെ ഉണ്ണിമേനോണ്‍ അയിരൂര്‍, റഹ്മത്തുള്ള മണ്ണാര്‍ക്കാട്, ശിവദാസ് കോട്ടായി, ഷക്കീല്‍ ചിറ്റൂര്‍, ഷാഹുല്‍ ഹമീദ് കോങ്ങാട്, അബ്ബാസ് കക്കാട്ടിരി എന്നിവരും ജിദ്ദ ഒഐസിസിയുടെ വിവിധ നേതാക്കളും ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മകള്‍ പങ്കു വെച്ചു. യോഗത്തിന് ജിദേശ് സ്വാഗതവും റഹ്മത്തുള്ള നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍