പുതിയ ഒന്‍പത് വിഭാഗങ്ങളെ കൂടി നിതാഖാത്ത് പരിധിയില്‍ ഉള്‍പ്പെടുത്തി
Monday, November 3, 2014 5:12 AM IST
ദമാം: സ്വദേശിവത്കരണം ലക്ഷ്യമാക്കി നടപ്പാക്കിയ നിതാഖാത്ത് വ്യവസ്ഥയില്‍ പുതുതായി ഒന്‍പത് വിഭാഗങ്ങളെക്കുടി ഉള്‍പ്പെടുത്തിയതായി സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിതാഖാത്ത് വ്യവസ്ഥക്ക് തുടക്കം കുറിക്കുന്ന 2011ല്‍ 42 വിഭാഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്.

വികലാംഗ പരിചരണ സെന്ററുകള്‍, പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന പ്ളാനിംഗ് ഇന്‍സ്റിറ്റുഷനുകള്‍, ഹെല്‍ത്ത് കോളേജുകള്‍, വനിതകള്‍ക്കു വേണ്ടിയുള്ള സേവനങ്ങളും വസ്തുക്കളും ഒരുക്കുന്ന സ്ഥാപനങ്ങള്‍, ബേബി സിറ്റിംഗ് സെന്ററുകള്‍, വനിതാ ടൈലറിംഗ് സ്ഥാപനങ്ങള്‍, ഇരു ഹറമുകളുടേയും നവീകരണ, നിരമാണങ്ങളേറ്റടുത്ത് കോണ്‍ട്രക്റ്റിംഗ് സ്ഥാപനങ്ങള്‍, ഗ്യാസ് വില്‍പ നടത്തുന്ന സ്ഥാപനങ്ങള്‍, ഹജ്ജ് ഉംറ തീര്‍ത്ഥാകര്‍ക്ക് യാത്ര സൌസൌകര്യം ഒരുക്കുന്ന സ്ഥാപനങ്ങളും വിഭാഗങ്ങള്‍ തുടങ്ങിയവയാണ് പുതുതായി നിതാഖാത്ത് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സൌദി തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്ലുഹൈദാന്‍ അറിയിച്ചു.

വനിതകള്‍ക്കുവേണ്ടിയുള്ള സ്റുഡിയോകളും മറ്റു പുതുതായി നിതാഖാത്ത് വ്യവസ്ഥയില്‍ വരും കുടാതെ വനിതകളുട എക്സസൈസ് വേണ്ടി സ്ഥാപിച്ച സ്ഥാപനങ്ങളിലും വനിതാ സേവന സെന്ററിന്റെ പരിധിയില്‍ ഉള്പ്പെടുത്തി നിതാഖാത്ത് വ്യവസ്ഥ ബാധകമാക്കിയിട്ടുണ്ട്്. സൌദിയിലെ തൊഴില്‍ സാധത്യതകളുടെ യതാര്‍ത്ഥ അവകാശി സൌദി സ്വദേശികളാണ് ഇതനുസരിച്ച് പ്രാപത്മാവുന്ന തൊഴിലുകളില്‍ സ്വദേശികളെ ഘട്ടംഘട്ടമായി നിയമിക്കുകയെന്നതാണ് മന്ത്രാലയം ലക്ഷ്യമാക്കുന്നതെന്ന് അല്ലുഹൈദാന് അറിയിച്ചു.

സ്വദേശി വത്കരണം നടപ്പാക്കുന്നതിന് മുമ്പ് വിവിധ വാണിജ്യ വ്യവസായ മേഖലകളില്‍ നിന്നുള്ള വിദ്ദരില്‍ നിന്നു അഭിപ്രായം തേടാറുണ്െടന്നും അദ്ദേഹം അറിയിച്ചു. സൌദി മുന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച നിതാഖാത്ത് വ്യവസ്ഥ വിജയ പ്രദമാണന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സൌദിയിലെ 85 ശതമാനം സ്ഥാപനങ്ങളും വ്യവസ്ഥര പ്രകാരം സ്വദേശി വത്കരണം നടപ്പാക്കിയിട്ടുണ്ട് . നിതാഖാത്ത് വ്യവസ്ഥ പ്രകാരം 15 ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് ചുവപ്പ്, മഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഗ്യാസ് വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ കുടി നിശ്ചിത ശതമാനം സ്വദേശ വത്കരണം നടപ്പാക്കണമെന്ന വ്യവസ്ഥ നിരവധി ഗ്യാസ് വില്‍പന സ്ഥാപനങ്ങളെ ബാധിച്ചേക്കുമെന്നറിയുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം