കൊടിയത്തൂര്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
Monday, November 3, 2014 5:12 AM IST
ജിദ്ദ: ജിദ്ദയില്‍ മലയാളി വാഹനാപകടത്തില്‍ മരണപ്പെട്ടു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി വടക്കുവീട്ടില്‍ ഹുസൈന്‍ (40) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാന്‍ ജിദ്ദ മക്ക റോഡില്‍ വെച്ച് ഒരു ട്രെയ്ലറിനു പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹുസൈന് ഒപ്പമുണ്ടായിരുന്ന മലയാളി ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍