ട്രൈസ്റേറ്റ് കേരളാ ഫോറം കേരളപ്പിറവി ആഘോഷിക്കുന്നു
Monday, November 3, 2014 5:12 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ സാംസ്കാരിക സംഘടനകളുടെ കേന്ദ്ര സംഘടനയായ ട്രൈസ്റേറ്റ് കേരളാ ഫോറം കേരളത്തിന്റെ അമ്പത്തിയേഴാം ജന്മദിനം (കേരളപ്പിറവി) നവംബര്‍ എട്ടാം തീയതി ഫിലാഡല്‍ഫിയയിലെ റെഡ്ലൈന്‍ റോഡിലെ 744 ചൈനീസ് റെസ്റോറന്റില്‍ വെച്ച് വൈകിട്ട് ഏഴിന് സമുചിതമായി ആചരിക്കുന്നു.

ചെയര്‍മാന്‍ സുരേഷ് നായരുടെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ പ്രമുഖ സാംസ്കാരിക നായകന്മാര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകന്‍ ശബരിനാഥിന്റെ ഗാനമേളയും, മിമിക്രി കലാശില്‍പവും അരങ്ങേറുന്നതാണ്.

ആഘോഷങ്ങള്‍ക്കായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ അഭ്യുദയകാംക്ഷികളേയും സ്നേഹാദവുകളോടെ ചടങ്ങുകളിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം