മസ്കറ്റില്‍ ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനത്തില്‍ അഡ്വ. ടോമി കല്ലാനി പങ്കെടുത്തു
Saturday, November 1, 2014 10:02 AM IST
മസ്കറ്റ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുപ്പതാമത് രക്തസാക്ഷിത്വ ദിനം ഒമാനിലെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) അനുസ്മരണ സമ്മേളനത്തോടെ ആചരിച്ചു.

കോട്ടയം ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, സെക്രട്ടറി ടി.എസ്. രാജന്‍, കൊല്ലം ഡിസിസി മുന്‍ പ്രസിഡന്റ് ഡോ. പ്രതാപവര്‍മ്മ തമ്പാന്‍, ഒഐസിസി പ്രസിഡന്റ് സിദ്ധിക് ഹസന്‍, സെക്രട്ടറി എന്‍.ഒ. ഉമ്മന്‍, ഗ്ളോബല്‍ കമ്മിറ്റി ഭാരവാഹികളായ ശങ്കര്‍പിള്ള കുമ്പളത്ത്, മാന്നാര്‍ അയുബ്, സജി ഔസേപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം