മക്ക ആര്‍എസ്സി 'സാഹിത്യോത്സവ് 2014' സംഘടിപ്പിച്ചു
Saturday, November 1, 2014 9:00 AM IST
മക്ക: 'സര്‍ഗ വസന്തത്തിന്റെ കുളിര്‍മഴ' എന്ന പ്രമേയത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിവരുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായി ആര്‍എസ്സി മക്ക സോണ്‍ സാഹിത്യോത്സവ് വ്യാഴം വൈകിട്ട് ഏഴിന് ഏഷ്യന്‍ പോളിക്ളിനിക് ഓഡിറ്റോറിയത്തില്‍ നടന്നു. യൂണിറ്റ്, സെക്ടര്‍ തലങ്ങളില്‍ വിജയിച്ച നൂറോളം കലാപ്രതിഭകള്‍ 45 ഇനങ്ങളിലായി മാറ്റുരച്ചു.

രാത്രി 10.30 ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഏഷ്യന്‍ പോളിക്ളിനിക് മാനേജര്‍ സയിദ് സിയാദ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്സി മക്ക സോണ്‍ ചെയര്‍മാന്‍ അബ്ദുള്‍ ഗഫൂര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. നസീര്‍ (പ്രോ ഏഷ്യന്‍ പോളിക്ളിനിക്), ഡോ. അഷ്റഫ്, ഡോ. അബ്ദുള്‍ വഹാബ്, ഡോ. സാജിദ്, ഷംസുദ്ദീന്‍ സഖാഫി പത്തപിരിയം, സല്‍മാന്‍ വെങ്ങളം, ജലീല്‍ വെളിമുക്ക്, മീരാന്‍ സഖാഫി, ഷാഫി ബാഖവി, ആസിഫ് അശ്രഫി തായിഫ് എന്നിവര്‍ പ്രസംഗിച്ചു.

മാപ്പിളപട്ട്, അറബി ഗാനം, മദുഹ് ഗാനം, പ്രസംഗം: മലയാളം, ഇംഗ്ളീഷ്, പ്രബന്ധ രചന, കവിതാ രചന, കഥാ രചന, ബുര്‍ദാ പാരായണം, ദഫ്, അറബന മുട്ട് തുടങ്ങിയ വിവിധ കലാ പരിപാടികളില്‍ മാറ്റുരച്ചു.

സമാപന സമ്മേളനത്തില്‍ ഡോ. ഷെയ്ഖ് ഉമര്‍ വിജയികളെ പ്രഖ്യാപിച്ചു, സാറ സിതീന്‍ യൂണിറ്റ് ഒന്നാം സ്ഥാനവും ശരല്‍ ഹജ്ജ് യൂണിറ്റ് രണ്ടാം സ്ഥാനവും നേടി.

വിജയികള്‍തക്കുള്ള ട്രോഫി നസീര്‍ അബ്ദുള്ള കല്ലന്‍, കുഞ്ഞാപ്പു ഹാജി, ഉസ്മാന്‍ കുരുകതാണി, സൈദലവി സഖാഫി എന്നിവര്‍ ചേര്‍ന്ന് നല്‍കി. സല്‍മാന്‍ വെങ്ങളം സ്വാഗതവും യാഹയ ആസഫലി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍