ഡിട്രോയിറ്റില്‍ മാര്‍ത്തോമ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഹരിതവത്കരണം
Saturday, November 1, 2014 8:59 AM IST
ഡിട്രോയ്റ്റ്: മാര്‍ത്തോമ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം നടപ്പാക്കുന്ന ഹരിതവത്കരണ പദ്ധതിയുടെ ഭഗമായി ഭദ്രാസന അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ഡിട്രോയിറ്റില്‍ വൃക്ഷത്തൈ നട്ടു.

പ്രകൃതി സ്നേഹത്തിന്റെയും പ്രതിബദ്ധതയുടെയും മഹാസന്ദേശം ജനങ്ങളില്‍ എത്തിക്കുകയും അവരെ പ്രകൃതി സ്നേഹികളാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം നടപ്പാക്കുന്ന ഈ ഹരിതവത്കരണ പദ്ധതിയില്‍ സഭാജനങ്ങള്‍ ആവേശകരമായി സഹകരിക്കുന്നു. പ്രകൃതി സ്നേഹഹികൂടിയായ മാര്‍ തിയഡോഷ്യസ് ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും സന്ദര്‍ശിച്ച് വൃക്ഷത്തൈകള്‍ നട്ട് ഈ പദ്ധതി നടപ്പാക്കി വരുന്നു. അതോടൊപ്പം നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനമായ സൈനായ് സെന്ററില്‍ വിവിധ ഇനത്തില്‍പ്പെട്ട വൃക്ഷത്തൈകളും പച്ചക്കറിത്തൈ നട്ടുവളര്‍ത്തി മാതൃക കാട്ടുന്നു.

ഡിട്രോയിറ്റ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. സി.കെ കൊച്ചുമ്മന്‍, റവ. പി. ചാക്കോ, റവ. ഫിലിപ്പ് വര്‍ഗീസ്, ഭദ്രാസന ട്രഷറര്‍ ഫിലിപ്പ് തോമസ്, ഭദ്രാസന കൌണ്‍സില്‍ അംഗം കുസുമം ടൈറ്റസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല