കേരളപിറവി ആഘോഷങ്ങള്‍ ഡാളസില്‍ ശനിയാഴ്ച വൈകിട്ട് ആറു മുതല്‍
Saturday, November 1, 2014 8:57 AM IST
ഡാളസ്: പ്രവാസി മലയാളികള്‍ ഒത്തുചേര്‍ന്ന് ഡാള്സ് കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളപിറവി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.

ഇതോടനുബന്ധിച്ചു നവംബര്‍ ഒന്നിന് (ശനി) വൈകുന്നേരം ആറിന് ഫാര്‍മേഴ്സ്ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

കേരള ലിറ്റററി സൊസൈറ്റിയുടെ 22-ാം വാര്‍ഷികവും കേരളപിറവിയും സംയുക്തമായി ആഘോഷിക്കുന്ന വേദിയില്‍ കേരളത്തിന്റെ തനതായ കലകള്‍, ഭരതനാട്യം, ഒപ്പന, മോഹിനിയാട്ടം, തിരുവാതിര, ചെണ്ടമേള മത്സരം, മലയാളി മങ്കയെ തിരഞ്ഞെടുക്കല്‍, കവിതാ പാരായണം, സംഗീതസന്ധ്യ എന്നീ പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രസിഡന്റ് ഏബ്രഹാം തെക്കേമുറിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ലാന സെക്രട്ടറി ജാസ്ദാച്ചാലിത പുറമെ, പ്രമുഖ ഭാഷാ പണ്ഡിതനും വാഗ്മിയും ഭിഷഗ്വരനുമായ ഡോ. എം.വി. പിള്ള മുഖ്യാതിഥിയായി പങ്കെടുക്കും. കേരളപിറവി ആഘോഷങ്ങള്‍ വിജയിപ്പിക്കുന്നതിന് ഏവരുടേയും സാന്നിധ്യസഹകരണങ്ങള്‍ സെക്രട്ടറി ജോസന്‍ ജോര്‍ജ് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍