ഇടുക്കിജില്ലാ സംഗമത്തിന് അഭിമാന ദിനം; കുടയും സ്കൂള്‍ ബാഗും കുരുന്നുകള്‍ക്ക് കൈമാറി
Friday, October 31, 2014 8:12 AM IST
ലണ്ടന്‍: യുകെയിലുള്ള മലയാളികള്‍ നല്‍കിയ വലിയ കരുണയുടെ കടാഷം കോഴിമല ട്രൈബല്‍ സ്കൂളിലെ 73 കുട്ടികള്‍ക്ക് സന്തോഷത്തിന്റ സുദിനമായി.

സ്കൂള്‍ പിടിഎയുടെ ആഭിമുഖ്യത്തില്‍ കൂടിയ രക്ഷാകര്‍ത്താക്കളുടെയും കുട്ടികളുടേയും തദേശ വാസികളുടെയും പൊതുയോഗത്തില്‍ സ്കൂള്‍ ഹെഡ് മാസ്റര്‍ ബേബി ജോസഫിന് കൈമാറിയ ബാഗുകളും കുടകളും കോവില്‍മല രാജാവ് ബിനു രാജ്, കാഞ്ചിയാര്‍ പഞ്ചായത്തംഗം ജോയ് തോമസ്, പിടിഎ പ്രസിഡന്റ് രേമേഷ് ഗോപാലന്‍, ഇടുക്കി ജില്ലാ സംഗമം കമ്മിറ്റി അംഗം വിന്‍സി വിനോദിന്റയും വിനോദ് രാജന്റയും പിതാവ് രാജന്‍ കിഴക്കേതല തുടങ്ങിയവര്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.

ഇത്രയും പിന്നോക്ക അവസ്ഥയില്‍ കഴിയുന്ന കുട്ടികളെ കണ്െടത്തി അവരെ സഹായിക്കുന്നതിനുള്ള ഇടുക്കി ജില്ലക്കാരായ നമ്മള്‍ നടത്തിയ ഈ കാരുണ്യ പ്രവര്‍ത്തിയില്‍ യോഗത്തില്‍ പങ്കെടുത്തവര്‍ നന്ദി അറിയിച്ചു. ഇതില്‍ പങ്കാളികളായ എല്ലാ മലയാളികള്‍ക്കും ഇതില്‍ അഭിമാനിക്കാം. ഇടുക്കി ജില്ലാ സംഗമത്തെകുറിച്ചും അതിന്റ ചാരിറ്റി പ്രവര്‍ത്തനത്തെ കുറിച്ചും കണ്‍വീനര്‍ ബെന്നി മേച്ചേരിമണ്ണില്‍ നല്‍കിയ മെസേജ് ഇടുക്കി ജില്ലാ സംഗമം കമ്മിറ്റിയുടെ പ്രതിനിധി ആയി എത്തിചേര്‍ന്ന രാജന്‍ കിഴക്കേതല യോഗത്തില്‍ വായിച്ചു. സ്കൂള്‍ ഹാളില്‍ നടന്ന പൊതുയോഗത്തില്‍ പിടിഎ പ്രസിഡന്റ് രേമേഷ് ഗോപാലാന്‍ അധ്യഷത വഹിച്ചു. സ്കൂള്‍ ഹെഡ് മാസ്റര്‍ ബേബി ജോസഫ് സ്വാഗതവും ബാഗുകളുടെയും കുടയുടെയും വിതരണോദ്ഘാടനം കോവില്‍മല രാജാവ് ബിനു രാജു നിര്‍വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ച് പഞ്ചായത്ത് അംഗം ജോയ് തോമസ്, ജോണി പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്കൂള്‍ സ്റാഫ് പ്രതിനിഥി സതീഷ് വര്‍മ്മ യോഗത്തിന് നന്ദി അര്‍പ്പിച്ചു.

ഈ വര്‍ഷത്തെ രണ്ടു ചാരിറ്റിയും വന്‍ വിജയമാക്കുകയും ചാരിറ്റി അവസാനിച്ച് 15 ദിവസത്തിനുള്ളില്‍ ഈ സഹായം അര്‍ഹതപെട്ടവര്‍ക്ക് നാട്ടില്‍ എത്തിച്ചു കൊടുക്കുവാന്‍ കഴിഞ്ഞതില്‍ ഇടുക്കിജില്ലാ സംഗമം കമ്യൂണിറ്റിക്ക് അതിയായ ചാതുരാര്‍ഥ്യം ഉണ്ട്. ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചാരിറ്റി കളക്ഷന്‍ ഇനി അടുത്തവര്‍ഷമാണ് നടക്കുന്നത്. ഈ ചാരിറ്റി വന്‍ വിജയമാക്കാന്‍ പരിശ്രമിച്ച ജോയിന്റ് കണ്‍വീനര്‍മാരായ, റോയ് മാത്യു, ജിന്റോ ജോസഫ്, പീറ്റര്‍ താനോലില്‍, തോമസ് വരകുകാല, മറ്റ് കമ്മിറ്റി അംഗങ്ങള്‍ മെംബര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഇടുക്കി ജില്ലാ സംഗമം കമ്മിറ്റിയുടെ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ബെന്നി തോമസ്