മഹാസിന്‍ ഒഐസിസി സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
Friday, October 31, 2014 8:10 AM IST
അല്‍ഹസ: ഒഐസിസി ദമാം റീജിയണല്‍ കമ്മിറ്റിയുടെ കീഴിലുള്ള മഹാസിന്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസം മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മഹാസിന്‍ അല്‍ ശഹ്രാണി ബില്‍ഡിംഗില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണക്കാരായ പ്രദേശത്തെ ധാരാളം പ്രവാസികള്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തത് ശ്രദ്ധേയമായി.

തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനം ഒഐസിസി ദമാം റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ക്യാമ്പ് നടത്തിയും നോര്‍ക്ക പെന്‍ഷന്‍ പദ്ധതികളില്‍ മേഖലയിലെ പ്രവാസികളെ അംഗങ്ങളാക്കിയും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തന

ങ്ങളിലൂടെയും മേഖലയില ഒഐസിസിയെ ശക്തിപ്പെടുത്തുവാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് ബിജു കല്ലുമല ആഹ്വാനം ചെയ്തു. തുടര്‍ന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി വക്താവ് മന്‍സൂര്‍ പള്ളൂര്‍ ഒഐസിസി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പുനരധിവാസ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

ദമാം റീജിയണല്‍ കമ്മിറ്റി മുന്‍പ്രസിഡന്റ് പി.എം.നജീബ്, സൌദി അറേബ്യയിലെ നോര്‍ക്ക കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട്, അല്‍ഹസ ഇസ്ലാമിക് സെന്റര്‍ മലയാളം വിഭാഗം മേധാവി നാസര്‍ മദനി എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. മെഡിക്കല്‍ ക്യാമ്പ് നടത്തുവാന്‍ സഹകരിച്ച സംസം മെഡിക്കല്‍ സെന്ററിനുവേണ്ടി മാനേജര്‍ അന്‍വറിന് ഒഐസിസി മഹാസിന്‍ ഏരിയ കമ്മിറ്റിയുടെ ഉപഹാരം റീജിയണല്‍ പ്രസിഡന്റ് ബിജു കല്ലുമല നല്‍കി. പി.എം. നജീബ്, ശിഹാബ് കൊട്ടുകാട്, നാസര്‍ മദനി എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

പുതുതായി ചുമതലയേറ്റ ബിജു കല്ലുമലയുടെ നേതൃത്വത്തിലുള്ള ദമാം റീജിയണല്‍ കമ്മിറ്റി ഭാരവാഹികളെ ഷാള്‍അണിയിച്ച് സ്വീകരിച്ചു.

ഹനീഫ് റാവുത്തര്‍, ചന്ദ്രമോഹന്‍, ഇ.കെ.സലിം, റോയ് ശാസ്താംകോട്ട, ഷംസുദ്ദീന്‍ കുഞ്ഞ്, റഫീഖ് കൂട്ടിലങ്ങാടി, നബീല്‍ നെയ്തല്ലൂര്‍, സാദിഖ്, മലയാളം ന്യുസ് റിപ്പോര്‍ട്ടര്‍ സൈഫ് വേളമാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒഐസിസി അല്‍ഹസ സനയ്യ, ഹഫൂഫ്, മുബാറസ് ഏരിയ കമ്മിറ്റി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഹംസ കാളമ്പാടി അധ്യക്ഷത വഹിച്ചു. ഷിബു ബഷീര്‍ സ്വാഗതവും സമദ് പുകയൂര്‍ നന്ദിയും പറഞ്ഞു. ജാഫര്‍, അഫ്സല്‍, നസീര്‍, ഹരീഷ്, സോജന്‍, ഷാജി, കുഞ്ഞ്, ഹാഷിം, അസ്ലം, അബ്ദുള്‍ റഹ്മാന്‍, ശശി, അനീഷ്, ഷാഹുല്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിനും മറ്റ് പരിപാടികള്‍ക്കും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം