കൊളോണില്‍ തിരുനാള്‍ കുര്‍ബാന നവംബര്‍ ഒന്നിന്
Friday, October 31, 2014 8:07 AM IST
കൊളോണ്‍: സകല വിശുദ്ധരുടെയും ഒപ്പം സകല മരിച്ചവരുടെയും തിരുനാള്‍ കൊളോണിലെ ഇന്ത്യന്‍ സമൂഹം ആചരിക്കുന്നു. നവംബര്‍ ഒന്ന് (ശനി) വൈകുന്നേരം അഞ്ചിന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ (അി ട.ഠവലൃലശെമ 6, 51063 ഗീലഹിആൌരവവലശാ) ദേവാലയത്തില്‍ ദിവ്യബലിയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

സകല വിശുദ്ധര്‍ വഴിയായി ഏവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കാനും നമ്മില്‍ നിന്നും ദൈവസന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും തിരുക്കര്‍മ്മങ്ങളിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്ളെയിന്‍) 0221 629868,ഡേവീസ് വടക്കുംചേരി (കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 0221 5904183.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍