ജപമാല തിരുനാള്‍ ആഘോഷിച്ചു
Friday, October 31, 2014 7:18 AM IST
തൌരങ്ങ: ന്യൂസിലാന്‍ഡിലെ തൌരങ്ങ സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ കേരള കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍ പരിശുദ്ധ കന്യാകാമറിയത്തിന്റെ ജപമാല തിരുനാള്‍ ആഘോഷിച്ചു.

ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ലൂക്കോസ് കപ്യാരുമല സിഎംഐ കാര്‍മികത്വം വഹിച്ച് തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ആരാധനയും പരിശുദ്ധ കുര്‍ബാനയുടെ വാഴ്വും ആഘോഷമായ ജപമാല പ്രദക്ഷിണവും എല്ലാവര്‍ക്കും അനുഗ്രഹദായക അനുഭവമായി.

ഇടവക വികാരി ഫാ. മാര്‍ക്ക്, അസിസ്റന്റ് വികാരി അലക്സ് കപ്യാരുമല, ഷാജി പാപ്പച്ചന്‍ എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: തദേവൂസ് മാണിക്കത്താന്‍