ഏര്‍ളി വോട്ടിംഗ്് സമയപരിധി ഒക്ടോബര്‍ 31 വരെ: പൊതു തിരഞ്ഞെടുപ്പ് നവംബര്‍ നാലിന്
Friday, October 31, 2014 7:10 AM IST
ഓസ്റിന്‍: നവംബറില്‍ നടക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പില്‍ ഏര്‍ലി വോട്ട് രേഖപ്പെടുത്തുന്നതിനുളള സമയപരിധി ഒക്ടോബര്‍ 31 ന് (വെള്ളി) വൈകുന്നേരം ഏഴിന് അവസാനിക്കും. പൊതു തിരഞ്ഞെടുപ്പ് തിയതി നവംബര്‍ നാലിനാണ്. ഏര്‍ളി വോട്ടിംഗ് പല കൌണ്ടികളിലും മന്ദഗതിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ടെക്സസിലെ വോട്ടര്‍മാര്‍ക്ക് 14 വര്‍ഷങ്ങള്‍ക്കുശേഷം പുതിയൊരു ഗവര്‍ണറെ തിരഞ്ഞെടുക്കുന്നതിനുളള അവസരമാണ് ലഭിച്ചിരിക്കുന്നത്.

തുടര്‍ച്ചയായി 14 വര്‍ഷം ടെക്സസ് ഗവര്‍ണറായിരുന്നു റിക്ക് പെറി മത്സര രംഗത്തുനിന്നു പിന്മാറി. റിപ്പബ്ളിക്ക് സംസ്ഥാനമായ ടെക്സസില്‍ റിക്ക് പെറിയുടെ പിന്‍ഗാമിയായ ഗ്രോഗ് എമ്പട്ട് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി വെന്‍ഡി ഡേവിഡിനെയാണ് നേരിടുന്നത്.

ഗവര്‍ണര്‍ സ്ഥാനത്തേക്ക് പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നതെങ്കിലും ഏര്‍ലി വോട്ടിംഗില്‍ വോട്ടറന്മാരുടെ എണ്ണം പ്രതീക്ഷിച്ചതുപോലെ ഉയര്‍ന്നിരുന്നത്. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥിയെയാണ് പ്രതികൂലമായി ബാധിക്കുക. സുപ്രീം കോടതി ടെക്സസ് വോട്ടര്‍ ഐഡി കര്‍ശനമായി നടപ്പാക്കുമെന്ന നിര്‍ദ്ദേശം നല്‍കിയതോടെ, സാധാരണ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ പിന്തുണക്കുന്ന ഹിസ്പാനിക്ക് വോട്ടര്‍മാരുടേയും ആഫ്രിക്കന്‍, അമേരിക്ക വോട്ടര്‍മാരുടേയും സഖ്യയില്‍ വളരെ കുറവ് അനുഭവപ്പെട്ടു.

ഒരു രാഷ്ട്രീയ അട്ടിമറിയിലൂടെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ടെക്സസില്‍ പുതിയ വനിതാ ഗവര്‍ണറായി വെന്‍ഡി ഡേവിസ് വിജയിക്കുമോ എന്നറിയുന്നതിന് നവംബര്‍ നാലു വരെ കാത്തിരിക്കേണ്ടി വരും.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍