കുട്ടികളുടെ സുരക്ഷ: സ്കൂളുകള്‍ക്കു താക്കീത്
Thursday, October 30, 2014 8:05 AM IST
ബാംഗളൂര്‍: കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ ഉദാസീനത കാട്ടുന്ന സ്കൂളുകള്‍ക്ക് സര്‍ക്കാരിന്റെ താക്കീത്. അധ്യയന സമയങ്ങളില്‍ സ്കൂള്‍ പരിസരങ്ങളില്‍വച്ച് കുട്ടികള്‍ക്കെതിരേ എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ അതത് സ്കൂള്‍ മാനേജ്മെന്റുകള്‍ക്കെതിരേ കേസെടുക്കുമെന്ന് പബ്ളിക് ഇന്‍സ്ട്രക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കമ്മീഷണര്‍ മുഹമ്മദ് മൊഹ്സിന്‍ വ്യക്തമാക്കി. പഠനം കഴിഞ്ഞ് സ്കൂള്‍ബസുകളില്‍ കുട്ടികള്‍ കയറുന്നതുവരെ കുട്ടികളുടെ ഉത്തരവാദിത്തം മാനേജ്മെന്റുകള്‍ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സ്കൂളിനുള്ളില്‍വച്ച് പിഞ്ചുബാലിക പീഡനത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം.