ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് യുവജനവാരം ആഘോഷിച്ചു
Thursday, October 30, 2014 7:30 AM IST
ഡാളസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജന വാരത്തോടനുബന്ധിച്ച് ഒക്ടോബര്‍ 17,18,19 തീയതികളില്‍ ത്രിദിന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗീകനും വാക്മിയും കാര്‍ഡിയോളിസ്റുമായ ഡോ. വിനോജോണ്‍ ഡാനിയേല്‍ (ഫിലാഡല്‍ഫിയ) മുഖ്യ പ്രഭാഷണം നടത്തി. 'എന്നെ ശക്താനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു' (ഫിലിപ്പിയര്‍ 4:3) എന്ന ബൈബിളിലെ വാക്യത്തെ അടിസ്ഥാനമാക്കി ്ശരീൃ്യ ശി വേല ാശററഹല ീള റശരീൌൃെമഴലാലി മിറ റശൃമരശീിേ എന്ന വിഷയമായിരുന്നു മൂന്നു ദിവസത്തെ പ്രധാന ചിന്തകള്‍.

വേദ പുസ്തകത്തില്‍ നിന്നും ആഴമേറിയ ചിന്തകളും നര്‍മ്മ രസം തുളുമ്പുന്ന ഉപമകളും കൂട്ടി ഇണക്കി ഡോ. വിനോ ജോണ്‍ നടത്തിയ വേദ പ്രഭാഷണം യുവാക്കളുടെ ഇടയില്‍ ആത്മീക ചൈതന്യം ഉളവാക്കി.

സമാപന ദിനമായ 19 ന് (ഞായര്‍) യുവദിനമായി ആചരിച്ചു. അന്നേ ദിവസം നടന്ന വിശുദ്ധ കുര്‍ബാനയില്‍ യുവജന സഖ്യാംഗങ്ങള്‍ പങ്കെടുത്തു. അനുഗ്രഹീതമായ മൂന്നു ദിവസത്തെ കണ്‍വന്‍ഷന്‍ വളരെ ഭംഗിയോടെ നടത്തുവാന്‍ പ്രസിഡന്റ് റവ. ജോസ് സി. ജോസഫ് മാത്യു, കണ്‍വീനര്‍ റീനി മാത്യു, സെക്രട്ടറി ജോബി ജോണ്‍, ട്രഷറര്‍ ലിബിന്‍ മാത്യു തുടങ്ങിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വം ശ്രദ്ധേയമായിരുന്നു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ