എ.ആര്‍. റഹ്മാന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു
Thursday, October 30, 2014 7:26 AM IST
ബോസ്റണ്‍: പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനെ ബെര്‍ക്കലി കോളജ് ഓഫ് മ്യൂസിക് ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. ഒക്ടോബര്‍ 24 ന് ബോസ്റണ്‍ സിംഫണി ഹാളില്‍ നടന്ന കണ്‍സര്‍ട്ടിലാണ് 2500ല്‍പരം സംഗീത പ്രേമികളെ സാക്ഷി നിര്‍ത്തി എ.ആര്‍. റഹ്മാന്‍ ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങിയത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെര്‍ക്കലി കോളജ് ഓഫ് മ്യൂസിക്കല്‍ അറ്റല്‍സ് ചെയ്യുന്നതിനുളള അവസരം കോളജ് അധികൃതര്‍ റഹ്മാന് വാഗ്ദാനം ചെയ്തിരുന്നു.

ബോസ്റണില്‍ നടത്തിയ സംഗീത കച്ചേരിയില്‍ നിന്നും ലഭിച്ച മുഴുവന്‍ തുകയും ഇന്ത്യയില്‍ നിന്നും ബെര്‍ക്കലി കോളജില്‍ പഠിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് റഹ്മാന്റെ പേരില്‍ സ്കോളര്‍ഷിപ്പായി നല്‍കുമെന്ന് വക്താവ് അറിയിച്ചു.

ബെര്‍ക്കിലി കോളജില്‍ നിന്നും ലഭിച്ച അംഗീകാരം വലിയൊരു ബഹുമതിയായി കരുതുന്നുവെന്ന് റഹ്മാന്‍ പ്രതികരിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍