സെന്റ് ജോണ്‍സ് സ്കൂളിലെ അഥിതി മന്ദിരത്തിന്റെ കൂദാശ നിര്‍വഹിച്ചു
Wednesday, October 29, 2014 6:39 AM IST
ന്യൂഡല്‍ഹി: മാര്‍ത്തോമ്മ സഭ ന്യൂഡല്‍ഹി സെന്റ് ജോണ്‍സ് സ്കൂളില്‍ നിര്‍മിച്ച അഥിതി മന്ദിരത്തിന്റെയും പ്രിന്‍സിപ്പിള്‍സ് കോട്ടേഴ്സിന്റെയും കൂദാശയും ഉദ്ഘാടനവും അടൂര്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് നിര്‍വഹിച്ചു.

പുതിയ കെട്ടിടസമുച്ചയത്തിന്റെ നാമകരണ ശുശ്രൂഷ ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ പൌലോസ് നിര്‍വഹിച്ചു. ജോതി ഗൃഹ എന്ന പേരിലായാരിക്കും പുതിയ സമുച്ചയം അറിയപ്പെടുക.

റവ. പ്രസാദ് മാത്യു, റവ. ഈപ്പന്‍ ഏബ്രഹാം, തോമസ് ഫിലിപ്പ്, റെജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.