എഡ്യുക്കേഷന്‍ സെമിനാര്‍ വന്‍ വിജയമായി
Wednesday, October 29, 2014 6:37 AM IST
പ്ളാനൊ (ടെക്സസ്): ഇന്ത്യന്‍ അമേരിക്കന്‍ ഫ്രന്റ്ഷിപ്പ് കൌണ്‍സില്‍ (ഐഎഎഫ്സി), ഗ്രേറ്റ് ഡാളസ് ഏഷ്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ്, യുഎസ് ചൈന ചേംബര്‍ ഓഫ് കോമേഴ്സ് ഡാളസ് എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച എഡ്യുക്കേഷന്‍ സെമിനാര്‍ വന്‍ വിജയമായി.

ഒക്ടോബര്‍ 25 ന് (ശനി) പ്ളാനൊയിലുളള ജോണ്‍ പോള്‍ 11 ഹൈസ്കൂളില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ മൂന്നൂറില്‍പരം വിദ്യാര്‍ഥികളും മാതാപിതാക്കളും പങ്കെടുത്തു. കോളജ് പ്രവേശനം, സ്കോളാര്‍ ഷിപ്പ് എന്നീ വിഷയങ്ങളില്‍ മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് സംഘടിപ്പിച്ച സെമിനാര്‍ സ്പോണ്‍സര്‍ ചെയ്ത മെക് ഡെണാള്‍ഡ് എന്ന കമ്പനിയാണ്.

ഫെര്‍ഫക്ട് സാറ്റ് സ്കോറോ, ജിപിഎ നാലില്‍ കൂടുതലോ ലഭിച്ചാല്‍ കോളജ് പ്രവേശനം ലഭിക്കും എന്ന ധാരണ ശരിയല്ലെന്നും വിദ്യാര്‍ഥികള്‍ അവരുടെ കഴിവുകള്‍ തെളിയിച്ചാല്‍ മാത്രമേ പ്രവേശനം ഉറപ്പിക്കാന്‍ കഴിയുകയുളളൂ എന്നും ഇന്ത്യന്‍ അമേരിക്കന്‍ ഫ്രന്റ്ഷിപ്പ് കൌണ്‍സില്‍ ടെക്സസ് സ്റേറ്റ് കോഓര്‍ഡിനേറ്റര്‍ ഡോ. പ്രസാദ് തോട്ടകൂറ പറഞ്ഞു.

അമേരിക്കയിലെ സുപ്രസിദ്ധ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഒരു വര്‍ഷം 36,000 അപേക്ഷകളാണ് ലഭിക്കുന്നതെങ്കിലും 2000 പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളെന്ന് മുഖ്യ പ്രാസംഗികന്‍ ഡോ. ഡേവിഡ് കുര്യന്‍ പറഞ്ഞു. എന്‍ജി ലെന്‍ ബട്ടന്‍ (ടെക്സസ് സ്റേറ്റ് ഹൌസ് ഓഫ് പ്രസന്റേറ്റീവ്) ജെസിക്ക തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍