ഷിക്കാഗോയില്‍ സന്നദ്ധ സുവിശേഷക സംഘം നവതി ആഘോഷം നവംബര്‍ എട്ടിന്
Wednesday, October 29, 2014 6:37 AM IST
ഷിക്കാഗോ: മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം പ്രവര്‍ത്തന പന്ഥാവില്‍ 90 വര്‍ഷം പിന്നിടുന്ന വേളയില്‍ സംഘത്തിന്റെ നവതി ആഘോഷങ്ങള്‍ ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ നടക്കും.

നവംബര്‍ എട്ടിന് (ശനി) രാവിലെ 10നാണ് സമ്മേളനം. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിലെ മിഡ്-വെസ്റ് റീജിയണില്‍ ഉള്‍പ്പെടുന്ന എല്ലാ ഇടവകകള്‍ക്കുമായി ഷിക്കാഗോ മാര്‍ത്തോമ ഇടവക മിഷന്റെ ആഭിമുഖ്യത്തിലാണ് നവതി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രസാനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ ഡോ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ് 'കുടുംബ ശാക്തീകരണം നവ മാധ്യമ പരിസരത്തില്‍' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറിന് നേതൃത്വം നല്‍കും. 1924 ല്‍ മാര്‍ത്തോമ സഭയില്‍ രൂപംകൊണ്ട സന്നദ്ധ സുവിശേഷക സംഘത്തിന്റെ ചരിത്ര വിശകലനം ഡിട്രോയിറ്റ് മാര്‍ത്തോമ ഇടവകാംഗം പി.വി ചെറിയാന്‍ അവതരിപ്പിക്കും.

സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റ് റവ. ഡാനിയേല്‍ തോമസ്, സെക്രട്ടറി ഏബ്രഹാം കെ. ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡാനിയേല്‍ തോമസ് 847 321 5464, ഏബ്രഹാം കെ. ഏബ്രഹാം 847 401 9021.

റിപ്പോര്‍ട്ട്: ബെന്നി പരിമണം