സൌദിയിലെ ജൂവലറികളിലും വനിതാ വത്കരണ പദ്ധതി നടപ്പാക്കും
Wednesday, October 29, 2014 6:32 AM IST
ദമാം: സൌദിയിലെ ജൂവലറികളിലും വനിതാവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടുന്നതിന് വേണ്ടിയുള്ള കരടു രേഖ ഉടന്‍ തയാറാക്കി മന്ത്രാലയത്തിന്റ സൈറ്റില്‍ പ്രസിദ്ധിപ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ തുഹൈഫി അറിയിച്ചു.

സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തുന്ന രാജ്യത്തെ ജുവലറി മേഖലയില്‍ സ്വദേശികള്‍ക്ക് ധാരാളം തൊഴില്‍ സാധ്യതയുണ്െടന്നാണ് കണ്െടത്തിയിരിക്കുന്നത്.

അടിച്ചിട്ട വലിയ വാണിജ്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജുവലറികളായാലും മറ്റ് പട്ടണങ്ങളില്‍ പ്രത്യേകമായി പ്രവര്‍ത്തിക്കുന്നവയായാലും വനിതാ വത്കരണം നടപ്പാക്കുമ്പോള്‍ അവയില്‍ മതിയായ സൌകര്യങ്ങള്‍ ഒരുക്കണം.

സ്വദേശി വനിതാവത്കരണം നടത്തുന്ന സ്ഥാപനങ്ങള്‍ വിദേശി വനിതകളെ ജോലിക്ക് വയ്ക്കന്‍ പാടില്ലന്ന നിബന്ധനയുണ്ട്.

കുടുംബങ്ങള്‍ക്ക് മാത്രം പ്രവേശനമെന്ന് പ്രത്യേക ബോഡ് സ്ഥാപിക്കണം തുടങ്ങിയ നിബന്ധനകള്‍ വനിതാവത്കരണ സ്ഥാപനങ്ങള്‍ക്ക് ബാധകമാണ്.

ജുവലറികളില്‍ നേരത്തെ വനിതാവത്കരണ പദ്ധതി നടപ്പാക്കുന്നതിന് തൊഴില്‍ മന്ത്രാലയം ആലോചന നടത്തിയിരുന്നെങ്കിലും ജുവലറി ഉടമകളില്‍ നിന്നും മറ്റും എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം