എബോള ചികിത്സയിലായിരുന്ന ഡാളസിലെ രണ്ടാമത്തെ നഴ്സും ആശുപത്രി വിട്ടു
Wednesday, October 29, 2014 6:30 AM IST
അറ്റ്ലാന്റാ: എബോള വൈറസ് ബാധിച്ച് ഒക്ടോബര്‍ എട്ടിന് ഡാളസ് പ്രിസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ മരിച്ച തോമസ് എറിക്ക് ഡങ്കനെ ചികിത്സിച്ച ടീമിലുണ്ടായിരുന്ന രണ്ടാമത്തെ നഴ്സും എബോള വൈറസ് രോഗത്തില്‍ നിന്നും പൂര്‍ണമായി വിമുക്തമായി. രണ്ട് നഴ്സുമാര്‍ക്കാണ് എബോള രോഗം പിടിപെട്ടത്. ആദ്യ നഴ്സ് നൈനാ പാം കഴിഞ്ഞ ആഴ്ച രോഗം പൂര്‍ണമായും ഭേദപ്പെട്ടതിനെ തുടര്‍ന്ന് ഡാളസില്‍ തിരിച്ചെത്തിയിരുന്നു.

രണ്ടാമത്തെ നഴ്സ് എംബര്‍ വില്‍സന്‍ അറ്റ്ലാന്റാ ഇമോറി യൂണിവേഴ്സിറ്റി ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കുശേഷം നടത്തിയ പരിശോധനയില്‍ എബോള വൈറസ് നെഗറ്റീവാണെന്ന് കണ്െടത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 28 ന് എംബറിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ഡങ്കനെ ചികിത്സിച്ച ടീമില്‍ മറ്റാര്‍ക്കും രോഗബാധ ഉണ്ടായിരുന്നില്ല. വൈറസിന്റെ ഇന്‍ക്യുബേഷന്‍ പീരിയഡായ 21 ദിവസം കഴിഞ്ഞതിനാല്‍ ഇതേക്കുറിച്ച് ഇനി ഭയപ്പെടേണ്ടതില്ല എന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിഗമനം.

ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ ജനങ്ങളെ പരിഭ്രാന്തരാക്കിയ എബോള വൈറസ് പൂര്‍ണമായും നിയന്ത്രണാതീതമാണെന്നും തുടര്‍ന്നും കര്‍ശനമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വെസ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നൂറുകണക്കിന് മനുഷ്യ ജീവനുകളാണ് എബോള വൈറസ് കവര്‍ന്നെടുത്തത്. രോഗത്തിന്റെ ഉത്ഭവസ്ഥാനം കണ്െടത്തി മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ അമേരിക്കയില്‍ രോഗം വ്യാപകമാകുമെന്ന ആശങ്ക വേണ്ടായെന്നും പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍