മെല്‍ബണില്‍ മരിച്ച സോബിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കും
Tuesday, October 28, 2014 8:11 AM IST
മെല്‍ബണ്‍: മെല്‍ബണില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട ചങ്ങനാശേരി സ്വദേശി സോബിന്‍ സെബാസ്റ്യന്റെ മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി.

കൊടിക്കുന്നില്‍ സുരേഷ് എംപി വഴി നോര്‍ക്ക വകുപ്പ്, ഓസ്ട്രേലിയന്‍ എംബസിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സോബിന്റെ പിതാവിന്റെ നിര്‍ദേശ പ്രകാരം എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന ഒരു നാട്ടുകാരന്‍, മെല്‍ബണിലെ കോറോണ്‍ കോര്‍ട്ടില്‍ മൃതദേഹം തിരിച്ചറിയാനായി എത്തിയിരുന്നു.

ഒക്ടോബര്‍ 11 ന് (ശനി) ആണ് സോബിനെ മരിച്ച നിലയില്‍ കണ്െടത്തിയത്. കരോളിന്‍ സ്പ്രിംഗ്സിലെ റോസില്ലാ കൃഡന്റില്‍ പുലര്‍ച്ചെ 3.20ന് ബഹളം കേട്ടതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ചുകിടക്കുന്ന സോബിനെ കണ്െടത്തുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ ഓസ്ട്രേലിയക്കാരായ ജോണ്‍ പീയേഴ്സ് (66), പീറ്റര്‍ ഡ്രിമിസ്ത്രോസി (28), റോബര്‍ട്ട് ഡ്രിമിഡ് ത്രോസി (21) എന്നിവരെ അറസ്റു ചെയ്തു. ഇതില്‍ ഒരാള്‍ക്ക് ബൈക്കി ഗാംഗുമായി ബന്ധമുള്ളതായി പറയപ്പെടുന്നു. മറ്റു രണ്ടുപേര്‍ സഹോദരങ്ങളാണ്. ഇവരുടെ വീട്ടിലാണ് സോബിന്‍ താമസിച്ചിരുന്നത്.

ആഫ്രിക്കന്‍-അമേരിക്കന്‍ മോഡലില്‍ നടന്നിരുന്ന സോബിനെ 'ഐക്കണ്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്ന് സൃഹൃത്തുക്കള്‍ പറഞ്ഞു.

2008 ല്‍ ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി മെല്‍ബണിലെ ബ്രൈറ്റണ്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന് ചേര്‍ന്ന സോബിന് മലയാളികളുമായി കൂടുതല്‍ അടുപ്പം ഉണ്ടായിരുന്നില്ല.

ചങ്ങനാശേരി ഇത്തിത്താനം കടുമറ്റത്തില്‍ കെ.ജെ സെബാസ്റ്യന്റെ മകനാണ് സോബിന്‍ സെബാസ്റ്യന്‍.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്