മെല്‍ബണില്‍ ജപമാല മാസാചരണ സമാപനം ഒക്ടോബര്‍ 31ന്
Tuesday, October 28, 2014 8:11 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ മെല്‍ബണ്‍ നോര്‍ത്ത്-വെസ്റ് ഇടവകയിലെ ദേവാലയങ്ങളില്‍ ഒക്ടോബര്‍ 31 ന് ജപമാല തിരുനാള്‍ ആഘോഷിക്കുന്നു.

ഒക്ടോബര്‍ ഒന്നു മുതല്‍ ഇടവകയിലെ 15 കുടുംബയൂണിറ്റുകളിലായി നടന്നു വരുന്ന കൊന്തനമസ്കാരത്തിനു സമാപനം കുറിച്ചുകൊണ്ടാണ് ജപമാല തിരുനാള്‍ ആഘോഷിക്കുന്നത്.

31ന് (വെള്ളി) വൈകുന്നേരം ഏഴിന് ക്രയിഗിബേണ്‍ ഔര്‍ ലേഡീസ് ദേവാലയ ത്തില്‍ നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാളും ഇടവക വികാരിയുമായ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, സീറോ മലബാര്‍ സിനഡിന്റെ മതബോധന കമ്മീഷന്‍ സെക്രട്ടറി ഫാ.ജോര്‍ജ് ധനവേലില്‍ എന്നിവര്‍ മുഖ്യകാര്‍മികരായിരിക്കും. ദിവ്യബലിയെ തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും.

ആര്‍ഡീര്‍ കനന്‍ ഓഫ് ഹെവന്‍ ദേവാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ജപമാല മാസാചരണ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ദിവ്യബലിയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത മതബോധന വിഭാഗം ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ട്രസ്റിമാരായ ജെയ്സ്റോ ജോസഫ്, തോമസ് ചുമ്മാര്‍, ജോണ്‍ ജോസഫ്, ജോമിന്‍ ജോസ്, റോബി എന്നിവരുടെ നേതൃത്വത്തില്‍ തിരുനാളിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍