പിയെര്‍ലാന്‍ഡ് സെന്റ് മേരീസ് കാത്തലിക് പിക്നിക് നടത്തി
Tuesday, October 28, 2014 8:08 AM IST
ഹൂസ്റണ്‍: ഗ്രേയ്റ്റര്‍ ഹൂസ്റണിലെ പിയേര്‍ലാന്‍ഡിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഇടവക നിവാസികള്‍ പിക്നിക്ക് നടത്തി.

പ്രകൃതി ലാവണ്യത്തില്‍ അത്യന്തം മനോഹരമായ സെന്റിനല്‍ പാര്‍ക്കിലായിരുന്നു പിക്നിക്കും കായികമേളയും സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ. സക്കറിയാസ് തോട്ടുവേലില്‍ പ്രാര്‍ഥനയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. ഫാ. ജോജി ഇടവക ജനങ്ങളുടെ മാര്‍ച്ച് പാസ്റ് നയിച്ചു. വിഭവസമൃദ്ധമായ ഔട്ട്ഡോര്‍ ഭക്ഷണം ഏവരും ആസ്വദിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുപേക്ഷണീയവും വൈവിധ്യമേറിയ കായിക മല്‍സരങ്ങളില്‍ ഏവരും സംബന്ധിച്ചു. വടംവലിയും നാടന്‍ ഫുട്ബോള്‍ മാ ച്ചുമായിരുന്നു ആകര്‍ഷകമായ സ്പോര്‍ട്സ് ഇനങ്ങള്‍. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കായിക പ്രേമികളായ സെന്റ് മേരീസ് പാരിഷേനേഴ്സ് കാഴ്ചവ ച്ചത്. കൈക്കുഞ്ഞുങ്ങള്‍ തുടങ്ങി ആബാലവൃദ്ധം ജനങ്ങളാണ് പിക്നിക്കില്‍ പങ്കെടുത്തത്.

ഫാ. വിന്‍സന്‍ ആന്റണി, സൈമണ്‍ കോട്ടൂര്‍, സിബി ചാക്കൊ, തെരേസാ സണ്ണി, ബിനീഷ് തുടങ്ങിയവര്‍ പിക്നിക്കിന്റെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. ഈ ഇടവകയിലെ അധിക കുടുംബങ്ങളും അധിവസിക്കുന്നത് ഷാഡൊക്രിക്ക്, ആഷ്ലി പോയിന്റ്, പാസ്ഡേനാ, ക്ളിയര്‍ലേക്ക്, പിയര്‍ലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് പിക്നിക്ക് നടത്തിയത്.

റിപ്പോര്‍ട്ട്: എ.സി ജോര്‍ജ്