മലയാളി അസസാസിസയഷന്‍ ഓഫ് സൌത്ത് കരോളിന അപ്പ്സ്റേറ്റ് പിക്നിക്ക് നടത്തി
Tuesday, October 28, 2014 8:08 AM IST
സൌത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോളിന അപ്പ്സ്റേറ്റ് (മാസ്ക് അപ്പ്സ്റേറ്റ്) ഈവര്‍ഷത്തെ ഫോള്‍ പിക്നിക്ക് ഒക്ടോബര്‍ 26 ന് ലെഗസി പാര്‍ക്കില്‍ (ഗ്രീന്‍വില്‍) നടത്തി. നാടന്‍ രീതിയിലുള്ള ലഘു ഭക്ഷണവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള കളികളും പിക്നിക്കിന്റെ ഭാഗമായി നടന്നു. പിക്നിക്കില്‍ പങ്കെടുത്തവര്‍ക്കും അതിന്റെ സംഘാടകര്‍ക്കും പ്രസിഡന്റ് സേതു നായരും ട്രഷറര്‍ ബാബു തോമസും നന്ദി പറഞ്ഞു.