ഭാരതീയ വിദ്യാഭവന്‍ കെക്യു മാറ്റേഴ്സ് പത്രസമ്മേളനം ഒക്ടോബര്‍ 31ന്
Tuesday, October 28, 2014 7:55 AM IST
അബാസിയ: കുവൈറ്റിലെ ഏറ്റവും മികവുറ്റ പൊതുവിജ്ഞാന ക്വിസ് എന്ന ഖ്യാതി നേടിയ കെക്യു മാറ്റേഴ്സ് സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ക്വിസിംഗിനോട് ആഭിമുഖ്യം വര്‍ധിപ്പിക്കുക, യുവതലമുറയെ വിജ്ഞാന കുതുകികള്‍ ആക്കുക എന്ന ഉദേശ്യത്തോടെ 2010 ഇല്‍ ആരംഭിച്ച കെക്യു മാറ്റേഴ്സ് ക്വിസിന്റെ അഞ്ചാം പതിപ്പ് 'ക്വിസ് 2014' ന്റെ ഒക്ടോബര്‍ 31ന് ഭാരതീയ വിദ്യാഭവന്‍ ഹാളില്‍ അരങ്ങേറും.

പ്രലിമിനറി റൌണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ട ആറു ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കാന്‍ പോകുന്നത്. കുവൈറ്റില്‍ നടക്കുന്ന ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരമാണ് ഭവന്‍ കെക്യു മാറ്റേഴ്സ് ക്വിസ് മത്സരം എന്നത് കെക്യു മാറ്റേഴ്സ് ക്വിസിന്റെ ഒരു പ്രധാന സവിശേഷത. സ്വന്തം ക്വിസ് ടീം പങ്കെടുക്കുന്നില്ലാ എന്നത് ഇത്തവണത്തെ കെക്യു മാറ്റേഴ്സ് പ്രശ്നോത്തരിയുടെ മറ്റൊരു സവിശേഷതയാണ്.

ഒക്ടോബര്‍ 31ന് (വെള്ളി) വൈകുന്നേരം ആറിന് അരങ്ങേറുന്ന കെക്യു മാറ്റേഴ്സ് പ്രശ്നോത്തരിയുടെ മുഖ്യാതിഥി അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഡയറക്ടര്‍ സമീറ അല്‍ റായിസ് ആണ്.

ക്വിസ് 2014 ന്റെ പ്രചരണാര്‍ഥം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ എന്‍.കെ രാമചന്ദ്രന്‍ മേനോന്‍, ഭവന്‍ പ്രിന്‍സിപ്പല്‍ ടി. പ്രേംകുമാര്‍, മുഖ്യസംഘാടകന്‍ സുനില്‍ മേനോന്‍, ക്വിസ് മാസ്റര്‍ സുരേഷ് വി. ബാലകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍