സ്പീക്കര്‍ ജി. കാര്‍ത്തികേയന് മേയോ ക്ളിനിക്കില്‍ ചെക്കപ്പ് നടത്തി
Tuesday, October 28, 2014 6:46 AM IST
ന്യുയോര്‍ക്ക്: കേരള അസംബ്ളി സ്പീക്കര്‍ ജി. കാര്‍ത്തികേയന് ലിവര്‍ സംബന്ധമായ അസുഖത്തിന് പ്രശസ്തമായ റോച്ചസ്ററിലെ (ഞീരവലലൃെേ) മോയോ ക്ളിനിക്കില്‍ തിങ്കളാഴ്ച രാവിലെ പ്രാരംഭ പരിശോധനകള്‍ നടത്തി. നാളെ ന്യൂറോളജി സ്പെഷലിസ്റ് ഡോ. ടോണി വിന്‍ഡ് ബാങ്കും (ഠ്യീി ണശിറല യമിസ) ബുധനാഴ്ച പ്രശ്സത ലിവര്‍ ഡിസീസ് സപ്ഷെലിസ്റ് ഡോ. പാട്രിക് കാനാത്തും (ഉൃ. ജമൃേശസ ഗമിമവേ) പരിശോധനകള്‍ നടത്തിയ ശേഷം മാത്രമേ രോഗനിര്‍ണയം പൂര്‍ണമാകൂ.

ഭാര്യയൂം മകനും കൂടാതെ ഉറ്റ സുഹൃത്തും കേരള ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയും വിജയ് ഹരിയും സ്പീക്കര്‍ ജി. കാര്‍ത്തികേയനൊപ്പമുണ്ട്.

ഡോ. അനിരുദ്ധന്‍, ഡോ. നരേന്ദ്രകുമാര്‍, ഡോ. ശ്രീകുമാര്‍ നായര്‍, ഡോ. കാര്‍ത്തികഘോഷ്, അനിത ഘോഷ്, മനുനായറ, ലിെക്സ് സൈമണ്‍, വി.ടി നജീബ് വിശ്വനാഥ മേനോന്‍, ഹുഡ്നി നസീര്‍ എന്നിവര്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയനെയും രമേശ് ചെന്നിത്തലയെയും സന്ദര്‍ശിച്ചു. ന്യുയോര്‍ക്കില്‍ നിന്നും യു.എ നസീര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം