ഫൊക്കാനാ മിഡ്വെസ്റ് റീജിയന്‍ കേരളപ്പിറവി ദിനാഘോഷവും സംവാദവും
Tuesday, October 28, 2014 3:06 AM IST
ഷിക്കാഗോ: ഫൊക്കാനാ മിഡ്വെസ്റ് റീജിയന്‍ കേരളപ്പിറവി ദിനവും പ്രവര്‍ത്തനോദ്ഘാടനവും നടത്തുന്നു. നവംബര്‍ ഒന്നാം തീയതി വൈകിട്ട് 5.30-ന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഹാളില്‍ വെച്ചാണ് 2014-16 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനോദ്ഘാടനവും തുടര്‍ന്ന് കേരളപ്പിറവി ദിനാഘോഷവും നടത്തുന്നത്.

കേരളത്തില്‍ ഇന്ന് കൂടുതല്‍ വിവാദ വിഷയമായിരിക്കുന്നത് സംസ്ഥാന ഗവണ്‍മെന്റിന്റെ പുതിയ മദ്യനയമാണ്. മദ്യനയത്തില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ 'കേരളത്തിലെ മദ്യനയം പ്രായോഗികമോ' എന്ന വിഷയത്തെക്കുറിച്ച് ഫൊക്കാനാ മിഡ്വെസ്റ് റീജിയന്‍ ഇതോടൊപ്പം ചര്‍ച്ച ചെയ്യുന്നു. ഷിക്കാഗോയിലെ പ്രശസ്ത സാഹിത്യ-സാംസ്കാരിക-അസോസിയേഷനുകള്‍ പങ്കെടുക്കുന്ന ഈ ചര്‍ച്ചയില്‍ പങ്കാളികളാകുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും എല്ലാവരേയും സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി റീജിയന്‍ വൈസ് പ്രസിഡന്റ് സന്തോഷ് നായര്‍ ക്ഷണിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം