അടുക്കളത്തോട്ടം ഉദ്ഘാടനം ചെയ്തു
Monday, October 27, 2014 8:59 AM IST
അബുദാബി: മലയാളി സമാജം വനിതാവേദിയും യുഎഇ കൃഷി ഗ്രൂപ്പിന്റെ സഹകരണത്തോടെ അബുദാബി മലയാളി സമാജത്തില്‍ അടുക്കളത്തോട്ട നിര്‍മാണത്തിന് തുടക്കം കുറിച്ചു.

അടുക്കളത്തോട്ടം നിര്‍മിക്കാന്‍ താത്പര്യം ഉള്ളവര്‍ക്ക് പരിശീലനം നല്‍കുകയാണ് പ്രധാന ലക്ഷ്യം. അടുക്കളത്തോട്ട നിര്‍മാണ ഉദ്ഘാടന സമ്മേളനത്തില്‍ സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. യുഎഇ എക്സ്ചേഞ്ച് ഡയറക്ടര്‍ വിനോദ് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. രേഖ ജയകുമാര്‍, സുരേഷ് പയ്യന്നൂര്‍, കൃഷി ഗ്രൂപ്പ് സെക്രട്ടറി സിസിലി ഏബ്രഹാം, കുര്യന്‍ മാത്യു, ഫസലുദ്ദീന്‍, അഷ്റഫ് പട്ടാമ്പി എന്നിവര്‍ പ്രസംഗിച്ചു.

വര്‍ഷാവസാനം ഏറ്റവും നല്ല കര്‍ഷകനുള്ള അവാര്‍ഡ് (കര്‍ഷകശ്രീ അവാര്‍ഡ്) യുഎഇ എക്സ്ചേഞ്ച് സമ്മാനിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള