ആരോഗ്യ പഠന ക്ളാസ് സംഘടിപ്പിച്ചു
Monday, October 27, 2014 5:00 AM IST
ദുബായ്: ഐസിഎഫ് റാഷിദിയ്യ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അല്‍ ജാഹിദ് സ്കൂളില്‍ ആരോഗ്യ പഠന ക്ളാസ് സംഘടിപ്പിച്ചു. ഹംസ മൌലവി കണ്ണൂരിന്റെ അദ്ധ്യക്ഷതയില്‍ ഐസിഎഫ് നാഷണല്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജിലെ ചീഫ് ഫിസിഷ്യന്‍ ഡോക്ടര എ പി ഷാഹുല്‍ ഹമീദ് വിഷയാവതരണം നടത്തി. സി എം എ ചേരൂര്‍, ഉമര്‍ കോയ ഹാജി ചാലിയം, ടി പി അലി മദനി,അബ്ദുല്‍ ഹക്കീം ഹാജി കല്ലാച്ചി, കെ എ യഹിയ ആലപ്പുഴ, ഷാഹുല്‍ ഹമീദ് സഅദി, അലി ഹാജി പട്ടാമ്പി, ബഷീര്‍ മുസ്ലിയാര്‍ കരിപ്പോള്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി, പി ബി അബ്ദുല്‍ ഖാദിര്‍ കൈപമംഗലം, ഇ കെ മുഹമ്മദ് ഷാഫി എന്നിവര്‍ സംബന്ധിച്ചു.