ജിദ്ദ പ്രിയദര്‍ശിനി കലാ കായിക വേദി ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
Monday, October 27, 2014 4:59 AM IST
ജിദ്ദ: കുട്ടികളുടെ കായികപരമായ കഴിവുകള്‍ വികസിപ്പിക്കന്നതിന്റെ ഭാഗമായി ഓഐസിസി വെസ്ട്ടേണ്‍ റീജ്യണല്‍ കമ്മിറ്റിയുടെ കീഴിലുള്ള കലാവിഭാഗമായ പ്രിയദര്‍ശിനി കലാ കായിക വേദിയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയിലെ ഇന്റര്‍ നാഷണല്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സര്‍റ്റിഫികേറ്റുകളും വിതരണം ചെയ്യുന്നതാണ്.

കൂടാതെ ജിദ്ദയിലെ യുവജനങ്ങള്‍ക്കായി ജിദ്ദയിലെ വിവിധ ക്ളബ്ബുകളെ സംഘടിപ്പിച്ചു കൊണ്ട് ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ അവസാന വാരത്തില്‍ ആരംഭിക്കുന്നതാണ്. ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് കാശ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്.

വെസ്റേണ്‍ റീജിയണിലെ വിവിധ കലാ സാംസ്കാരിക സംഘടനകളെ സംഘടിപ്പിച്ചുകൊണ്ട് പ്രവാസി യൂത്ത് ഫെസ്റിവല്‍ 2015 എന്ന പേരില്‍ യുവജനോത്സവം നടത്താന്‍ തീരുമാനിച്ചു. യുവജനോത്സവത്തിന്റെ സമാപനത്തില്‍ കേരളത്തിലെ മന്ത്രിമാരും സെലിബ്രിറ്റികളും പങ്കെടുക്കുന്നതാണ്.

ഈ വിവിധ പരിപാടികളുടെ വിജയത്തിന്നായി സംഘാടക സമിതികള്‍ വിളിച്ചുകൂട്ടുന്നതാണെന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ജനറല്‍ സെക്രട്ടറിമാരായ സാക്കിര്‍ ഹുസൈന്‍ എടവണ്ണ , ജോഷി വര്‍ഗീസ്, നൌഷാദ് അടൂര്‍, പ്രിയദര്‍ശിനി കലാകായിക വിഭാഗം സിക്രട്ടറി രന്‍ജു സ്റീഫന്‍ എന്നിവര്‍ അറിയിച്ചു

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍