ഗ്രന്ഥപ്പുര ജിദ്ദ പുസ്തക പ്രകാശനം 29-ന്
Sunday, October 26, 2014 4:28 AM IST
ജിദ്ദ : അക്ഷര സ്നേഹികളുടെ കൂട്ടായ്മയായ ഗ്രന്ഥപ്പുര ജിദ്ദ ഉമ്മര്‍ പറവത്തിന്റെ 'മുറിപ്പാടുകള്‍' എന്ന കവിതാ സമാഹാരത്തിന്റെ സൌദി തല പ്രകാശനം ഈ മാസം 29 നുബുധനാഴ്ച രാത്രി ശറഫിയ ശിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ വച്ച് നിര്‍വ്വഹിക്കുന്നു. സംഘാടകനും സഹൃദയനുമായ ഉമ്മര്‍ എഴുതി ആനുകാലികങ്ങളില്‍ പ്രസിദ്ദീകരിച്ചതും അല്ലാത്തതുമായ 28 കവിതകള്‍ അടങ്ങിയ സമാഹാരമാണ് മുറിപ്പാടുകള്‍ .അബ്ദുസമദ് സമദാനി അവതാരികയെഴുതിയ ഈ സമാഹാരത്തില്‍ തന്റെ ചുറ്റുപാടുകളെയും അതുപോലെ മനുഷ്യത്വപരമായ ഇടപെടലുകളുമാണ് കൂടുതലായി വിഷയമാക്കിയിരിക്കുന്നത് .

പ്രകാശനത്തോടൊപ്പം ജിദ്ദയില്‍ സാംസ്ക്കാരിക നായകന്മാര്‍ കവിതയുടെ ആസ്വാദനം അവതരിപ്പിക്കുന്നതാനെന്നും സംഘാടകരായ ബഷീര്‍ തൊട്ടിയന്‍ കൊമ്പന്‍ മൂസ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍