കുവൈറ്റില്‍ തിരുവല്ലാ സ്വദേശി നിര്യാതനായി
Saturday, October 25, 2014 7:51 AM IST
കുവൈറ്റ് സിറ്റി: പത്തനംതിട്ട തിരുവല്ല തലവടി കണ്ണിയകൊന്നില്‍ കുടുംബാംഗം ബിനു തോമസ് (40) ശനിയാഴ്ച പുലര്‍ച്ചെ നിര്യാതനായി. ഇബിന്‍ സിന ആശുപത്രിയിലെ സ്റാഫ് നഴ്സ് മഞ്ജുവാണ് ഭാര്യ. മൂന്നാം ക്ളാസ് വിദ്യാര്‍ഥി അലന്‍, എല്‍കെജിയില്‍ പഠിക്കുന്ന ആല്‍ഡന്‍ എന്നിവര്‍ മക്കളാണ്.

കഴിഞ്ഞ 16 വര്‍ഷമായി കുവൈറ്റിലുള്ള ബിനു അല്‍സയാനി ട്രേഡിംഗ് കമ്പനി ജീവനക്കാരനും സെന്റ് ജോര്‍ജിയസ് ഇന്ത്യന്‍ ഓര്‍ത്തോഡക്സ് മഹാ ഇടവകാംഗം കൂടിയാണ്.

മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള കാര്യങ്ങള്‍ നടന്നു വരുന്നു. വിശദാംശങ്ങള്‍ക്ക് 67046577, 66069550.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍