ജര്‍മനിയില്‍ സിംഗിള്‍ പേരന്റ് കുടുംബങ്ങള്‍ വര്‍ധിക്കുന്നു
Saturday, October 25, 2014 7:44 AM IST
ബര്‍ലിന്‍: ജര്‍മന്‍ കുടുംബ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇപ്പോള്‍ രാജ്യത്തെ മൂന്നിലൊന്ന് കുടുംബങ്ങളും പരമ്പരാഗത ശൈലിയിലുള്ളതല്ലെന്ന് പഠനങ്ങളില്‍ വ്യക്തമാകുന്നു.

2013ലെ കണക്കനുസരിച്ച് 70 ശതമാനം കുടുംബങ്ങളിലാണ് വിവാഹിതരായ ദമ്പതികളും പതിനെട്ടു വയസില്‍ താഴെ കുറഞ്ഞത് ഒരു കുട്ടിയുമുള്ളത്. 1996ല്‍ ഇത്തരം കുടുംബങ്ങള്‍ 81 ശതമാനമായിരുന്നു.

ഇപ്പോള്‍ ഇരുപതു ശതമാനം കുട്ടികളും സിംഗിള്‍ പേരന്റ്സിനൊപ്പമാണ് താമസിക്കുന്നത്. 1990കളുടെ മധ്യത്തില്‍ ഇത് ആറു ശതമാനം മാത്രമായിരുന്നു. മറ്റൊരു പത്തു ശതമാനം കുടുംബങ്ങള്‍ അവിവാഹിതരായി ഒരുമിച്ചു താമസിക്കുന്നവരുടേതാണ്. ഇങ്ങനെയുള്ളവര്‍ 1996ല്‍ അഞ്ച് ശതമാനം മാത്രമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍