സൌദി തൊഴില്‍ മേഖലയില്‍ നാല് ഉത്തരവുകള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍
Friday, October 24, 2014 9:24 AM IST
ദമാം: സൌദി തൊഴില്‍ പുതിയ ഉത്തരവുകള്‍ ശനിയാഴ്ച മുതല്‍ നിലവില്‍വരും. ഇവയില്‍ മൂന്ന് ഉത്തരവുകള്‍ സൌദിയിലെ വിദേശ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും.

ഗാര്‍ഹിക തൊഴിലാളികളുടെ വീസകള്‍ ശനിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ മുഖേനമാത്രമേ നല്‍കൂ. വ്യക്തിഗത സേവനങ്ങള്‍ക്കുവേണ്ടിയുള്ള വീസകള്‍ ഇസ്തിഖ്ദാം ഓഫീസുകള്‍ വഴി നല്‍കുകയില്ല. മന്ത്രാലയത്തിന്റെ മുസാനിദ് പദ്ധതി പ്രകാരം ഓണ്‍ലൈന്‍ മുഖേന വീസ അപേക്ഷകള്‍ സ്വീകരിക്കുകയും അനുവദിക്കുകയും ചെയ്യുകയുള്ളുവെന്ന് സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

സൌദിയില്‍ ആകെ നാല് വര്‍ഷം പൂര്‍ത്തിയായ മഞ്ഞ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും ശനിയാഴ്ച മുതല്‍ നിരോധനം നിലവില്‍ വരും. സൌദിയില്‍ പ്രസവിച്ചവരായാലും നിയമം ബാധകമാണ്.

നിതാഖാത്ത് പ്രകാരം കുറഞ്ഞ പച്ചയിലേക്കുള്ള തൊഴില്‍ സേവനമാറ്റം നടത്തുന്നതിനുള്ള നിരോധിച്ചു കൊണ്ടുള്ള ഉത്തരവും സൌദിയില്‍ വിവിധ സ്ഥാപനങ്ങളിലേക്കുള്ള വനിതാവത്കരണ പദ്ധതിയുടെ മുന്നാം ഘട്ടം നടപ്പാക്കുന്ന ഉത്തരവും ശനിയാഴ്ച മുതലാണ് നിലവില്‍ വരുക.

നവജാത ശിശുക്കള്‍ക്കു അമ്മമാര്‍ക്കുമുള്ള വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, വനിതകളുടെ സുഗന്ധദ്രവ്യങ്ങള്‍, ചെരിപ്പ്, ബാഗ്, വനിതകളുടെ വസ്ത്രങ്ങള്‍, വിവിധ വസ്തുക്കള്‍ വില്‍പ്പന സ്റാളുകള്‍, വിവിധ സൌന്ദര്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലാണ് മുന്നാം ഘട്ടമായി വനിതാ വത്കരണം നടപ്പാക്കുന്നത്.

സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 19637 സ്ഥാപനങ്ങള്‍ മഞ്ഞ വിഭാഗത്തില്‍ പെടുന്നു. ഇവയില് 16654 സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും 2833 സ്ഥാപനങ്ങള്‍ മധ്യ വിഭാഗത്തിലും 146 സ്ഥാപനങ്ങള്‍ വലിയ വിഭാഗത്തിലും പെടുന്നവയാണ്. നാല് സ്ഥാപനങ്ങള്‍ വനകിട വിഭാഗത്തില്‍ പെടുന്നവയാണ്. നിതാഖാത്ത് നിയമ പ്രകാരം മഞ്ഞ വിഭാഗത്തില്‍പെടുന്ന സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തൊഴില് മന്ത്രാലയം പുതിയ വീസകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുകയില്ല, ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങളിലേക്ക് തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റവും അനുവദിക്കില്ല. കുടാതെ തൊഴിലാളികളുടെ പ്രഫഷന് മാറ്റം നിരോധനമടക്കമുള്ള വിവിധ സേവനങ്ങള്‍ മന്ത്രാലയത്തില്‍ നിന്നും നിക്ഷേധിക്കപ്പെടും.

സ്ഥാപനം ചുവന്ന വിഭാഗത്തില്‍ പെടല്‍, മുന്ന് മാസം വേതനം ലഭിക്കാതിരിക്കല്‍, പുതിയ വീസയിലെത്തി മുന്ന് മാസമായിട്ടും തൊഴില്‍ പെര്‍മിറ്റും ഇഖാമയും സ്പോണ്‍സര്‍ നേടിക്കൊടുക്കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സ്പോണ്‍സറുടെ അനുമതിയില്ലാതെ സേവനമാറ്റം സാധ്യമാണ.് എന്നാല്‍ മഞ്ഞ വിഭാഗത്തില്‍ പടുന്ന തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ സേവനമാറ്റം അനുവദിക്കില്ല.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം