ന്യൂയോര്‍ക്കില്‍ ആദ്യ എബോള വൈറസ് രോഗി ക്രെയ്ഗ് സ്പെന്‍സര്‍ എന്ന ഡോക്ടറെന്ന് സ്ഥിരീകരണം
Friday, October 24, 2014 7:11 AM IST
ന്യൂയോര്‍ക്ക്: എബോള രോഗികളെ ശുശ്രൂഷിച്ചതിനുശേഷം ഘനിയായില്‍ നിന്നും ഒക്ടോബര്‍ 17 ന് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ഡോക്ടര്‍ ക്രെയ്ഗ സ്പെന്‍സര്‍ക്ക് (33) എബോള വൈറസ് രോഗം പിടിപ്പെട്ടതായി ഒക്ടോബര്‍ 23 ന് (വ്യാഴം) ന്യുയോര്‍ക്ക് സിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു.

പനിയും ചര്‍ദ്ദിയും തളര്‍ച്ചയും വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ബെല്ലവെ ഹോസ്പിറ്റലില്‍ പ്രവേശിച്ച ഡോക്ടറെ ഐസലേറ്റ് ചെയ്തിരിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

എന്നാല്‍ വൈറസ് വ്യാപിക്കുവാനുളള സാധ്യത വളരെ കുറവാണെന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ ജനങ്ങള്‍ ഇതില്‍ പരിഭ്രാന്തരാകേണ്െടന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ പ്രതിനിധികളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. സ്പെന്‍സറുമായി ബന്ധപ്പെട്ട മൂന്ന് പേര്‍ (ഭാര്യയുള്‍പ്പെടെ) പ്രത്യേക നിരീക്ഷണത്തിലാണ്.

ഘനിയായിലെ ചികിത്സകള്‍ക്കുശേഷം ഡോക്ടര്‍ ഒക്ടോബര്‍ 12 ന് അവിടെ നിന്നും പുറപ്പെട്ട് യൂറോപ്പ് വഴിയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ എത്തി ചേര്‍ന്നത്. -ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് കമ്മീഷണര്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. രോഗം വ്യാപകമാകാതിരിക്കുന്നതിനു ശക്തമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്െടന്ന് മേയര്‍ ബില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍