ബ്രോഷര്‍ പ്രകാശനം
Thursday, October 23, 2014 9:19 AM IST
ബാംഗളൂര്‍: സോമഷെട്ടിഹള്ളി ആറ്റുകാല്‍ ദേവീക്ഷേത്രത്തെ സംബന്ധിച്ച വിവരങ്ങളും വിശേഷാല്‍ പൂജകളും അടങ്ങിയ ബ്രോഷര്‍ പ്രകാശനം ചെയ്തു. പ്രത്യേക പൂജകള്‍ക്കുശേഷം നടന്ന ചടങ്ങിനിടെ മേല്‍ശാന്തി വിനോദ് നമ്പൂതിരിയില്‍ നിന്നും പ്രസിഡന്റ് ടി. ദാസും കണ്‍വീനര്‍ പി.രാമചന്ദ്രന്‍ നായരും ചേര്‍ന്നു ബ്രോഷര്‍ ഏറ്റുവാങ്ങി. ആദ്യപ്രതി പ്രമുഖ കന്നഡ സാമൂഹ്യപ്രവര്‍ത്തക പ്രഭു പുരുഷോത്തമന്‍ ഏറ്റുവാങ്ങി. ക്ഷേത്ര സെക്രട്ടറി ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വേണുഗോപാല്‍, ജോയിന്റ് കണ്‍വീനര്‍ വിശ്വനാഥ പിള്ള, ക്ഷേത്രകമ്മിറ്റി മഹിളാവിഭാഗം പ്രസിഡന്റ് വിജയലക്ഷ്മി, സെക്രട്ടറി തങ്കമണി, ട്രഷറര്‍ ഇന്ദിരാ ശശി എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൂജാരീതികളാണ് സോമഷെട്ടിഹള്ളി ക്ഷേത്രത്തിലും നടന്നുവരുന്നത്.