സീറോ മലബാര്‍ ഓസ്ട്രേലിയ രൂപതയില്‍ മതാധ്യാപക സെമിനാറുകള്‍
Thursday, October 23, 2014 8:58 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ ഓസ്ട്രേലിയ രൂപതയുടെ മതബോധന വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ രൂപതയിലെ മതാധ്യാപകര്‍ക്കുവേണ്ടി സെമിനാറുകള്‍ സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 15 വരെ രൂപതയിലെ പെര്‍ത്ത്, അഡ്ലെയ്ഡ്, മെല്‍ബണ്‍, സിഡ്നി, കാ3ബറ, ബ്രിസ്ബന്‍, ഡാര്‍വിന്‍ എന്നീ സ്ഥലങ്ങളിലാണ് സെമിനാറുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് രൂപത മതബോധന വിഭാഗം ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍ അറിയിച്ചു.

സീറോ മലബാര്‍ സിനഡിന്റെ മതബോധന കമ്മീഷന്‍ സെക്രട്ടറി ഫാ.ജോര്‍ജ് ധനവേലില്‍ സെമിനാറില്‍ ക്ളാസുകള്‍ നയിക്കും. സഭയുടെ മുഖ്യ അജപാലന ദൌത്യമായ മതബോധനത്തെകുറിച്ച് ശരിയായ അവബോധം വിശ്വാസ പരിശീലകര്‍ക്ക് ആര്‍ജ്ജിച്ചെടുക്കാന്‍ സഹായകരമായ വിധത്തില്‍ വിവിധ വിഷയങ്ങള്‍ സെമിനാറുകളില്‍ ചര്‍ച്ച ചെയ്യും. വിശ്വാസപരിശീലനം ഓസ്ട്രേലിയന്‍ പശ്ചാത്തലത്തില്‍, കത്തോലിക്കാ സഭയില്‍ മതബോധനത്തിനും മതാധ്യാപകര്‍ക്കുമുള്ള പങ്ക് എന്നീ വിഷയങ്ങളും 'രക്ഷയുടെ പാതയില്‍' എന്ന സീറോ മലബാര്‍ സഭാ മതബോധന പുസ്തകങ്ങളെ കുറിച്ചുള്ള പഠനവും മാതൃക ക്ളാസുകളും സെമിനാറില്‍ ഉള്‍പ്പൈടുത്തിയിട്ടുണ്ട്.

താഴെപറയുന്ന കേന്ദ്രങ്ങളിലാണ് സെമിനാറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പെര്‍ത്ത്: ഒക്ടോബര്‍ 27, 28 (തിങ്കള്‍, ചൊവ്വ) വൈകുന്നേരം അഞ്ചു മുതല്‍ 9.30 വരെ. സ്ഥലം: ഹോളി ഫാമിലി ചര്‍ച്ച് മാഡിംഗ്ട്ടണ്‍.
വിശദ വിവരങ്ങള്‍ക്ക്: ഫാ.വര്‍ഗീസ് പാറക്കല്‍(0402186459)

അഡ്ലെയ്ഡ്: ഒക്ടോബര്‍ 29, 30 (ബുധന്‍, വ്യാഴം) വൈകുന്നേരം അഞ്ചു മുതല്‍ 9.30 വരെ. സ്ഥലം: കനന്‍ ഓഫ് എയ്ഞ്ചല്‍ ചര്‍ച്ച് തെബാര്‍ട്ടണ്‍.
വിശദ വിവരങ്ങള്‍ക്ക്: ഫാ.ഫ്രെഡി എലവുത്തിങ്കല്‍ (0418630088)

മെല്‍ബണ്‍: നവംബര്‍ ഒന്ന് (ശനി) രാവിലെ 8.30 മുതല്‍ വൈകുന്നേരം ആറു വരെ. സ്ഥലം: യാര തിയോളജിക്കല്‍ യൂണിയന്‍ ചാപ്പല്‍ ബോക്സ്ഹില്‍.
വിശദ വിവരങ്ങള്‍ക്ക്: ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി (0408267777)

സിഡ്നി: നവംബര്‍ മൂന്ന്, നാല് (തിങ്കള്‍, ചൊവ്വ) വൈകുന്നേരം അഞ്ചു മുതല്‍ 9.30 വരെ. സ്ഥലം: ഓള്‍ സെയിന്റ്സ് കാത്തോലിക് ചര്‍ച്ച് ലിവര്‍പൂള്‍.
വിശദ വിവരങ്ങള്‍ക്ക്: ഫാ. തോമസ് ആലുക്ക (0469236118)

കാന്‍ബറ: നവംബര്‍ ആറിന് (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകുന്നേരം ആറു വരെ. സ്ഥലം: പോളിഷ് സെന്റര്‍ നാരബുന്‍ഡ.
വിശദ വിവരങ്ങള്‍ക്ക്: ഫാ. വര്‍ഗീസ് വാവോലില്‍ (0431748521)

ബ്രിസ്ബന്‍: നവംബര്‍ എട്ടിന് (ശനി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ. സ്ഥലം: സെന്റ് ജോണ്‍സ് ചര്‍ച്ച് നോര്‍ത്ത്ഗേറ്റ്.
വിശദ വിവരങ്ങള്‍ക്ക്: ഫാ. പീറ്റര്‍ കാവുംപുറം (0490037842)

ഡാര്‍വിന്‍: നവംബര്‍ 14ന് (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതുവരെയും 15ന് രാവിലെ ഒമ്പതു മുതല്‍ അഞ്ചു വരെയും.
വിശദ വിവരങ്ങള്‍ക്ക്: ഫാ. ബിനേഷ് നരിമറ്റം (0466621238)

രൂപതയിലെ മുന്നൂറോളം വരുന്ന മതാധ്യാപകര്‍ സെമിനാറുകളില്‍ പങ്കെടുക്കും. മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മതബോധനവിഭാഗ ത്തിന് ഒരു പുതിയ ഉണര്‍വേകാന്‍ ഉപകരിക്കന്ന ഈ സെമിനാറുകളിലേക്ക് എല്ലാ വൈദികരെയും വിശ്വാസ പരിശീലകരെയും മതബോധന രംഗവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരെയും സ്വാഗതം ചെയ്യുന്നതായി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍, സെക്രട്ടറി മാര്‍ട്ടിന്‍ തിരുനിലം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍