ഡാളസ് വലിയ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍
Thursday, October 23, 2014 8:56 AM IST
ഡാളസ്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ 26-ന് (ഞായര്‍) ആചരിക്കും.

രാവിലെ പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, നേര്‍ച്ച സദ്യ എന്നിവ നടക്കും.

പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. രാജു എം. ദാനിയേല്‍ അറിയിച്ചു.

സെക്രട്ടറി പ്രിന്‍സ് ഏബ്രഹാം, ട്രസ്റി റസ്ക് ജേക്കബ്, കോഓര്‍ഡിനേറ്റര്‍ സാബു തോമസ് എന്നിവര്‍ തിരുനാളിന് നേതൃത്വം കൊടുക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം